കോവിഡ് കാരണം കൂടുതല്‍ ദുരുതത്തിലായത് സിനിമാ വ്യവസായമാണ്. ലോക്ഡൗണില്‍ തിയേറ്ററുകള്‍ ദീര്‍ഘനാള്‍ അടച്ചിടേണ്ടി വന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ തിയേറ്ററുകള്‍ അടച്ചിട്ടിരിക്കുന്ന സമയത്ത് പോലും അധിക നികുതി അടയ്ക്കാന്‍ സമ്മര്‍ദ്ദമെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് തിയേറ്റര്‍ ഉടമകള്‍.
കെട്ടിടനികുതി ഇളവ് മന്ത്രി പറയുന്നുണ്ടെങ്കിലും ഉദ്യോഗസ്ഥര്‍ നടപ്പിലാക്കുന്നില്ല. ഇത് തങ്ങളുടെ മേല്‍ വലിയ സമ്മര്‍ദ്ദം സൃഷ്ത്തിക്കുന്നു എന്ന് ഉടമയും ഫിലിം ചേംബര്‍ സെക്രട്ടറിയുമായ അനില്‍ തോമസ് മാധ്യമങ്ങളോട് പറഞ്ഞു. കൊവിഡ് പ്രതിസന്ധിയ്ക്കിടയില്‍ നികുതി ഇളവുകള്‍ നല്‍കുമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ടെങ്കിലും ഉദ്യോഗസ്ഥര്‍ അത് പാലിക്കുന്നില്ല.
വാക്കാല്‍ പറഞ്ഞാല്‍ നടപടി ഉണ്ടാകുന്നില്ല. അധിക കെട്ടിട നികുതി അടയ്ക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാരിനെ അറിയിക്കും. തിയേറ്ററുകള്‍ ഓണത്തിനെങ്കിലും തുറക്കണമെന്ന് ആവശ്യപ്പെടുമെന്നും ഫിലിം ചേംബര്‍ അറിയിച്ചു.
നിരവധി സിനിമകളാണ് റിലീസ് കാത്തിരിക്കുന്നത്. മോഹന്‍ലാല്‍- കൂട്ടുകെട്ടിന്റെ ബിഗ് ബജറ്റ് ചിത്രം മരക്കാര്‍ ഓഗസ്റ്റ് 12ന് റിലീസ് പ്രഖ്യാപിച്ചിട്ടിട്ടുണ്ട്. അതോടൊപ്പം തന്നെ ദുല്‍ഖര്‍ നായകനാകുന്ന ചിത്രം കുറുപ്പ്, നിവിന്‍ പോളി ചിത്രം തുറമുഖം ഉള്‍പ്പടെ നിരവധി ചിത്രങ്ങള്‍ റിലീസ് കാത്തുനില്‍ക്കുകയാണ്.
‘മാളികപ്പുറം’ സിനിമയുടെ വിഷയത്തില്‍ നടൻ ഉണ്ണി മുകുന്ദനും യൂട്യൂബറും തമ്മിലെ സംഭാഷണം സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഉണ്ണിയുടെ വീട്ടുകാരെയും മാളികപ്പുറം സിനിമയിലെ ബാലതാരത്തെയും...