‘മുന്നൂറും നാനൂറും ദിവസം ഓടിയ സിനിമകള്‍ ഇവിടെയുണ്ടെങ്കിലും ഞങ്ങളെ സംബന്ധിച്ചടത്തോളം ഇത് ഒരു പൊളി ദിവസമാണ്’- ജോജു!
Published on

പദ്മകുമാര്‍ സംവിധാനം നിർവഹിച്ച് ജോജു ജോര്‍ജ് നായകനായെത്തിയ ചിത്രമാണ് ജോസഫ്.മികച്ച സ്വകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. ചിത്രത്തിന്റെ നൂറാം ദിനം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ലളിതമായ ചടങ്ങുകളോടെ ആഘോഷിച്ചു.
ഈ ദിവസം തന്നെ സംബന്ധിച്ചിടത്തോളം മറക്കാന്‍ പറ്റാത്ത ദിവസമാണെന്ന് ജോജു ആഘോഷത്തിനിടയിൽ പറഞ്ഞു. ‘മലയാളസിനിമാ ചരിത്രത്തില്‍ ഇതാദ്യമായിട്ടല്ല ഒരു സിനിമ നൂറു ദിവസം ഓടുന്നത്. മുന്നൂറും നാനൂറും ദിവസം ഓടിയ സിനിമകള്‍ ഉണ്ടായിട്ടുള്ള വലിയ ഇന്‍ഡസ്ട്രിയാണ് നമ്മുടേത്. പക്ഷേ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത് ഒരു പൊളി ദിവസമാണ്.’ ജോജു പറഞ്ഞു.
പ്രേക്ഷകരും നിരൂപകരും സിനിമാരംഗത്തുള്ളവരും ഒരു പോലെ പ്രശംസിച്ച ചിത്രമായിരുന്നു ഇത്. ജോസഫ് എന്ന വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനായാണ് ചിത്രത്തില്‍ ജോജു അവതരിപ്പിക്കുന്നത്. ‘മാന്‍ വിത് സ്കാര്‍’ എന്ന ടാഗ് ലൈനില്‍ ഒരുങ്ങിയ സിനിമ വ്യത്യസ്തമായൊരു കുറ്റാന്വേഷണ കഥയാണ് പറഞ്ഞത്. തന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും മികച്ച പെര്‍ഫോമന്‍സ് തന്നെയാണ് ജോജു ‘ജോസഫ്’ എന്ന കഥാപാത്രത്തിലൂടെ കാഴ്ച്ചവെച്ചത്.
ജോജു ജോര്‍ജ്, സംവിധായകന് എം. പദ്മകുമാര്‍, ഇര്‍ഷാദ്, തിരക്കഥാകൃത്ത് ഷാഹി കബീര്‍, സംഗീതഞ്ജരായ രഞ്ജിന് രാജ്, അനില്‍ ജോണ്സണ് തുടങ്ങിയവര്‍ ചടങ്ങിനെത്തിയിരുന്നു.
joseph 100 days celebration
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...