
Malayalam Breaking News
ജയലളിതയുടെ ജീവിതം പറയാൻ മറ്റൊരു സിനിമ കൂടി
ജയലളിതയുടെ ജീവിതം പറയാൻ മറ്റൊരു സിനിമ കൂടി
Published on

ജയലളിതയുടെ ജീവിതം പറയുന്ന മറ്റൊരു സിനിമ കൂടി എത്തുന്നു. മുന്‍ തമിഴ്നാട് മുഖ്യമന്ത്രിയും എഐഎഡിഎംകെ നേതാവുമായിരുന്ന ജയലളിതയുടെ ജീവിതം പറയുന്ന മറ്റൊരു സിനിമ കൂടി വരുന്നു. ‘ദിയ’യും ‘തലൈവ’യുമൊക്കെ ഒരുക്കിയ എ എല്‍ വിജയ് ആണ് സംവിധായകന്. ‘തലൈവി’ എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്.
ജയലളിതയുടെ ജീവിതം പറയുന്ന രണ്ട് സിനിമകള്‍ നേരത്തേ അനൗണ്‍സ് ചെയ്യപ്പെട്ടിട്ടുണ്ട്. സംവിധായകന് മിഷ്കിന്റെ അസോസിയേറ്റ് ആയിരുന്ന പ്രിയദര്‍ശിനി സംവിധാനം ചെയ്യുന്ന ‘ദി അയണ്‍ ലേഡി’യാണ് അതിലൊന്ന്. നിത്യ മേനനാണ് അതില്‍ ജയലളിതയായി അഭിനയിക്കുന്നത്. നിര്‍മ്മാതാവ് ആദിത്യ ഭരദ്വാജ് ആണ് ജയലളിതയുടെ ജീവിതം പറയുന്ന മറ്റൊരു സിനിമ മുന്‍പ് അനൗണ്‍സ് ചെയ്തിരുന്നത്. തന്റെ കമ്പനിയായ വൈ-സ്റ്റാര്‍ സിനി ആന്‍ഡ് ടെലിവിഷന്‍ പ്രൈവറ്റ് ലിമിറ്റഡ് നിര്‍മ്മിക്കുന്ന ചിത്രം മുതിര്‍ന്ന സംവിധായകന് ഭാരതിരാജ ഒരുക്കുമെന്നായിരുന്നു അനൗണ്‍സ്മെന്റ്. ‘തായ്: പുരട്ചി തലൈവി’ എന്നാണ് ഈ സിനിമയുടെ പേര്.
ജയലളിതയുടെ 71-ാം ജന്മദിനത്തിലാണ് (ഫെബ്രുവരി 24) എ എള് വിജയ്യുടെ സിനിമ അനൗണ്‍സ് ചെയ്യപ്പെട്ടിരിക്കുന്നത്. വിബ്രി മീഡിയയുടെ ബാനറില്‍ വിഷ്ണു വരദനാണ് നിര്‍മ്മാണം. ഈ സിനിമയുടെ റിസര്‍ച്ചിനുവേണ്ടി സംവിധായകന് ഒന്‍പത് മാസങ്ങള്‍ ചെലവിട്ടതായാണ് വിവരം. ജി വി പ്രകാശ് കുമാര്‍ സംഗീതം പകരുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നീരവ് ഷായാണ്. ആന്തണി എഡിറ്റിംഗ്. ആക്ഷന്‍ ഡയറക്ടര്‍ സില്‍വ. ജയലളിതയുടെ സഹോദരപുത്രന് ദീപക്കില്‍ നിന്ന് വിബ്രി മീഡിയയ്ക്ക് നോ ഒബ്ജക്ഷന് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതായും തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
director vijay’s new filim thalaivi about jayalalitha
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...