Connect with us

പുട്ടിയിട്ടാലും മുടി ചുരുട്ടിയാലും നൂറിനാവില്ല മോളേ…….പ്രിയാവാര്യര്‍ക്ക് വിമര്‍ശകരുടെ കമന്റ്…

Malayalam Breaking News

പുട്ടിയിട്ടാലും മുടി ചുരുട്ടിയാലും നൂറിനാവില്ല മോളേ…….പ്രിയാവാര്യര്‍ക്ക് വിമര്‍ശകരുടെ കമന്റ്…

പുട്ടിയിട്ടാലും മുടി ചുരുട്ടിയാലും നൂറിനാവില്ല മോളേ…….പ്രിയാവാര്യര്‍ക്ക് വിമര്‍ശകരുടെ കമന്റ്…

ഒരൊറ്റ കണ്ണിറുക്കലിലൂടെ ലോകമെമ്പാടും ആരാധകരെ നേടിയ പ്രിയ വാര്യര് തുടക്കം മുതല്‍ക്കെ തന്നെ നിരന്തരം സൈബറാക്രമണം നേരിടുന്നുണ്ട്. ‘ഒരു അഡാറ് ലവ്വ്’ എന്ന നടിയുടെ ആദ്യ ചിത്രം തീയേറ്ററിലെത്തിയത് ഏറെ കാത്തിരിപ്പിന് ശേഷമാണ്. ചിത്രത്തിലെ നടിയുടെ പ്രകടനം ശരാശരിയിലും താഴെയാണെന്നാണ് കണ്ടിറങ്ങുന്നവര് പറയുന്നത്.

അതേസമയം ചിത്രത്തിലെ മറ്റൊരു നായിക നടിയായ നൂറിന്‍ ഷെരീഫിന്റെ പ്രകടനം മികച്ചതാണെന്നും ഇക്കൂട്ടര് പറയുന്നുണ്ട്. ചിത്രം പുറത്തിറങ്ങുന്നതിന് മുന്‍പ് പ്രിയ വാര്യരായിരുന്നു താരമെങ്കില്‍ ചിത്രം പുറത്തിറങ്ങിയ ശേഷം നൂറിനാണ് ശ്രദ്ധ ആകര്ഷിക്കുന്നത്. ഏറെ ആരാധകരും നൂറിനുണ്ട്. നിരവധി അഭിമുഖങ്ങളിലും ചാറ്റ് ഷോകളിലും നൂറിനാണ് ഇപ്പോള്‍ താരം.

എന്നാല്‍ തന്നെ ഇപ്പോള്‍ പ്രിയ ഇന്‍സ്റ്റാഗ്രാമിലും മറ്റും പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ക്ക് താഴെ താരത്തെ താഴ്ത്തിക്കെട്ടിക്കൊണ്ടുള്ള കമന്റുകള്‍ നിറയുകയാണ്. മുടി ചുരുട്ടിയാല്‍ നൂറിനാവില്ലെന്നും മേയ്ക്കപ്പും പുട്ടിയിടലും കുറയ്ക്കണമെന്നും കത്രീന കൈഫിനെ അനുകരിക്കാനുള്ള ശ്രമമാണ് പ്രിയ വാര്യര് നടത്തുന്നതെന്നും വിമര്ശകര് ചൂണ്ടിക്കാട്ടുന്നുമുണ്ട്.

അതിനിടെ പ്രിയ നായികയാകുന്ന ബോളിവുഡ് ചിത്രം ശ്രീദേവി ബംഗ്ലാവിനെ ചുറ്റിപ്പറ്റി വിവാദങ്ങള്‍ വീണ്ടും പുകയുകയാണ്. ചിത്രത്തിന്റേതായി പുറത്ത് വന്ന ട്രെയിലറിലൂടെ ചിത്രം പറയുന്നത് നടിയുടെ ജീവിതമാണെന്ന് വ്യക്തമായിരുന്നു. ട്രെയിലറിലെ ഒരു രംഗം ബാത്ത് ടബ്ബില്‍ കിടക്കുന്ന കാലുകളുടെ ഷോട്ടാണ് ഉള്ളത്. ചിത്രത്തിന്റെ പേര് ശ്രീദേവി ബംഗ്ലാവ് എന്നായതും ചിത്രത്തില്‍ പ്രിയ അവതരിപ്പിക്കുന്ന നടിയുടെ പേര് ശ്രീദേവി എന്നായതും ഏറെ വിവാദങ്ങളാണ് ക്ഷണിച്ചു വരുത്തിയത്.

കഴിഞ്ഞ കൊല്ലം മരണപ്പെട്ട നടി ശ്രീദേവിയുടെ കഥയാണ് ചിത്രമെന്നും അതിനെതിരം ബോണി കപൂര്‍ രംഗത്തെത്തിയതും അടക്കം മാധ്യമ ശ്രദ്ധ നേടിയിരുന്നു.

Priya varyar gossippe

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top