
Malayalam Breaking News
കമലഹാസന്റെ പരിഹാസത്തിന് ഉഗ്രൻ മറുപടിയുമായി രജനികാന്ത് രംഗത്ത് !
കമലഹാസന്റെ പരിഹാസത്തിന് ഉഗ്രൻ മറുപടിയുമായി രജനികാന്ത് രംഗത്ത് !
Published on

തെന്നിന്ത്യൻ സൂപ്പർ താരങ്ങളാണ് രജനീകാന്തും കമൽഹാസനും. മുതിര്‍ന്ന സൂപ്പര്‍താരങ്ങളും സുഹൃത്തുക്കളുമായ രജനികാന്തും കമലഹാസനും രാഷ്ട്രീയ വേദിയില്‍ ഏറ്റുമുട്ടലിന്റെ പാതയിലേക്ക് നീങ്ങുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മല്സരിക്കാനില്ലെന്നാണ രജനി മക്കള്‍ മണ്ട്രം പറഞ്ഞിട്ടുള്ളത്. രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയെങ്കിലും ഇനിയും പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ രജനി തയാറായിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പ് മല്‍സരം ലക്ഷ്യമാക്കിയാണ് നീങ്ങുന്നത് എന്നു മാത്രമാണ് പറഞ്ഞിട്ടുള്ളത്.
ലോക്സഭ തെരഞ്ഞെടുപ്പില്‍ നിന്ന് മാറിനില്‍ക്കുന്ന രജനിയുടെ നിലപാടിനെ നേരത്തേ കമലഹാസന് പരിഹസിച്ചിരുന്നു. ഒരു ഗുസ്തിക്കാരന് എണ്ണയെല്ലാം തേച്ച് ശരീരം മിനുക്കി നിന്ന ശേഷം, ഇന്ന് ഗുസ്തിക്കില്ല നാളെ വരാം എന്നു പറഞ്ഞാല്‍ അത് മതിപ്പുണ്ടാക്കില്ലായെന്നാണ് കമല്‍ പറഞ്ഞത്. ഇപ്പോഴിതാ ഇതിനു മറുപടിയുമായി രജനി എത്തിയിരിക്കുന്നു. ‘ പാര്‍ട്ടി ആരംഭിച്ച് രണ്ടാം വര്‍ഷത്തില്‍ തന്നെ അടിക്കാനുറച്ച് തെരഞ്ഞെടുപ്പില്‍ ആദ്യമായി മല്‍സരിക്കുന്ന മക്കള്‍ നീതി മയ്യം നേതാവും എന്റെ പ്രിയ സുഹൃത്തുമായ കമലഹാസന് പൊതുപ്രവര്‍ത്തനത്തിലും വിജയിക്കട്ടേയെന്ന് ഹൃദയത്തില്‍ നിന്നും ആശംസകള്‍ നേരുന്നു’ രജനീകാന്ത് ട്വീറ്റ് ചെയ്തു.
രജനികാന്തിന്റെ ആശംകകള് നന്ദി അറിയിച്ച് കമലഹാസനും രംഗത്തെത്തി. നല്ല മനുഷ്യര്‍ ഒപ്പമുണ്ടെങ്കില്‍ കാലം കൂടെ നില്‍ക്കുമെന്നും 40 വര്‍ഷത്തെ സൗഹൃദത്തെ ഓര്‍മിപ്പിച്ചുകൊണ്ട് രജനി പറഞ്ഞു.
rajanikanth verses kamal hasan politics
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...