Connect with us

വനിതാ സംവിധായകർക്ക് സർക്കാർ സഹായങ്ങൾ ചെയ്യുന്ന സമയത്താണ് മരണത്തിലെ ദുരൂഹതയുടെ പേരുപറഞ്ഞു ഒരു യുവ സംവിധയിക തഴയപ്പെടുന്നത് – ദുഖത്തോടെ നയന സൂര്യന്റെ സുഹൃത്ത്

Malayalam Breaking News

വനിതാ സംവിധായകർക്ക് സർക്കാർ സഹായങ്ങൾ ചെയ്യുന്ന സമയത്താണ് മരണത്തിലെ ദുരൂഹതയുടെ പേരുപറഞ്ഞു ഒരു യുവ സംവിധയിക തഴയപ്പെടുന്നത് – ദുഖത്തോടെ നയന സൂര്യന്റെ സുഹൃത്ത്

വനിതാ സംവിധായകർക്ക് സർക്കാർ സഹായങ്ങൾ ചെയ്യുന്ന സമയത്താണ് മരണത്തിലെ ദുരൂഹതയുടെ പേരുപറഞ്ഞു ഒരു യുവ സംവിധയിക തഴയപ്പെടുന്നത് – ദുഖത്തോടെ നയന സൂര്യന്റെ സുഹൃത്ത്

യുവ സംവിധായിക നയന സൂര്യൻ അപ്രതീക്ഷതമായി അന്തരിച്ചതിനെ തുടർന്ന് ഒട്ടേറെ ഊഹ പോഹങ്ങളും ചർച്ചകളും ഉയർന്നിരുന്നു. ഷുഗർ ലെവൽ താഴ്ന്നതിനെ തുടർന്ന് അന്തരിച്ച നയന , ആത്മഹത്യാ ചെയ്‌തെന്ന രീതിയിലാണ് വാർത്തകൾ വന്നത്. മരണ ശേഷം മൃതദേഹം പൊതുദർശനത്തിനു പോലും സൗകര്യമില്ലാതെ ഒട്ടേറെ ബുദ്ധിമുട്ടുകയും ചെയ്തു. ഒടുവിൽ മാനവീയം വേദിയിലാണ് നയനക്ക് അന്ത്യയാത്രക്കുള്ള ഒരുക്കങ്ങൾ നടന്നത്. എന്നാൽ ഇന്നലെ എന്തൊക്കെയാണ് സംഭവിച്ചതെന്ന് വിശദമായി പറയുകയാണ് നയനയുടെ സുഹൃത്ത് ആയ അരുൺ സമുദ്ര.

അരുൺ സമുദ്രയുടെ പോസ്റ്റ് ;

ഇന്നിത് പറയണമോ എന്ന് പലതവണ ആലോചിച്ചതാണ്. പക്ഷെ പറയാതിരിക്കുന്നത് ഒരു പക്ഷേ നീതികേടായിരിക്കും.

ഏകദേശം അഞ്ചാറു വർഷമായി അറിയുന്ന ആളാണ് നയന. ഇതു വരെ ഒരു വാക്ക് പോലും സംസാരിച്ചിട്ടില്ല. ലെനിൻ സാറിന്റെ കൂടെ പല മീറ്റിംഗ്കളിലും പുസ്തക പ്രകാശന യോഗങ്ങളിലും മറ്റുമൊക്കെ കണ്ട് പരിചയമുള്ള രണ്ടു പേർ. എവിടെ വച്ച് കണ്ടാലും ഒന്ന് ചിരിച്ചിട്ട് പോകുന്നവർ.

രാവിലെ അവളുടെ മരണവാർത്തയറിഞ്ഞാണ് മെഡിക്കൽ കോളേജ് മോർച്ചറിയുടെ മുന്നിലേക്കെത്തുന്നത്. പത്തു മണിയോടെ സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം അവിടേക്കെത്തി.

നയനയുടെ മൃതദേഹം തിരുവനന്തപുരത്ത് അര മണിക്കൂർ പൊതുദർശനത്തിന് വയ്ക്കണമെന്ന ആവശ്യം മുന്നോട്ട് വന്നപ്പോഴെ അതിന് സംവിധാനങ്ങളില്ല, സ്ഥലമില്ല എന്ന എതിർവാദങ്ങളാണ് KSFDC യുടെയും മറ്റ് സംഘടനകളുടെയും ഭാഗത്ത് നിന്നുണ്ടായത്.

വിമൻസ് കളക്ടീവിന്റെ പ്രവർത്തകരടക്കം അവിടെയുണ്ടായിരുന്നപ്പോഴാണ് ഇത്തരത്തിലുള്ള മുട്ടാപ്പോക്ക് ന്യായങ്ങൾ ഉണ്ടാകുന്നത്.

നയനയുടെ ആത്മാർത്ഥ സുഹൃത്തുക്കളടക്കം ബന്ധുക്കളുൾപ്പടെ തകർന്നു നിൽക്കുമ്പോഴാണ് സംവിധായകൻ മധുപാൽ തിരുവനന്തപുരത്ത് പൊതുദർശനത്തിന് വയ്ക്കാമെന്നും അതിന് സൗകര്യമുണ്ടാക്കാമെന്നും ഫോണിലൂടെ അവരെ അറിയിച്ചത്.

പോസ്റ്റുമാർട്ടം കഴിയാൻ മണിക്കൂറുകൾ ബാക്കി നിൽക്കുമ്പോൾ സ്ഥലം കിട്ടിയില്ലന്നും മൃതദേഹം മോർച്ചറിക്ക് സമീപം അരമണിക്കൂർ ആംബുലൻസിൽ വയ്ക്കാമെന്നുമുള്ള സിനിമാ താമ്പ്രാക്കൻമാരുടെ തീരുമാനമറിഞ്ഞ് മിണ്ടാതിരിക്കാനായില്ല.

ഇതിനെയെതിർത്ത് രതീഷ് രോഹിണി, ശങ്കർ തങ്കരാമൻ, വിനീതവിജയൻ, കിഷോറും ഞാനുമടക്കം സിനിമാ ആവശ്യങ്ങൾക്കോ, സഹായങ്ങൾക്കോ വേണ്ടിയല്ലാത്ത നയനയുടെ സുഹൃത്തുക്കളായ മെറിനും കൂടെയുള്ളവർക്കും ചേർന്ന് മോർച്ചറിയുടെ മുന്നിൽ നിന്ന് ശബ്ദമുയർത്തി സംസാരിക്കേണ്ടി വന്നു. നയനയുടെ മൃതദേഹത്തെ അങ്ങനെ അപമാനിക്കാൻ സമ്മതിക്കില്ല എന്നും, നിങ്ങൾക്ക് സംവിധാനങ്ങൾ ഒരുക്കാൻ കഴിഞ്ഞില്ലെങ്കിൽ ഞങ്ങൾ മാനവീയം വീഥിയിൽ അതിനുള്ള സൗകര്യം ഒരുക്കുമെന്ന് പറഞ്ഞു. വിധുച്ചേച്ചിയും Vidhu Vincent ബീന പോൾ മാഡവും അതിനോടൊപ്പം നിന്നു. അങ്ങനെയാണ് മാനവീയത്ത് നയനയ്ക്ക് ഒരു യാത്രയയപ്പ് ഒരുക്കിയത്.

അരമണിക്കൂർ കൊണ്ടാണ് ഷാജഹാൻ ചേട്ടനും കിഷോറേട്ടനും ഗോപൻ ചേട്ടനും ശ്രീജിത്ത് വാവയും സനയുമൊക്കെ ചേർന്ന് മാനവീയത്ത് ഒരുക്കങ്ങൾ പൂർത്തിയാക്കിയത്

കഴിഞ്ഞില്ല. അപമാനിക്കൽ തുടരുകയാണ്.
മാനവീയത്ത് അതിനുള്ള ഒരുക്കങ്ങൾ നടക്കുമ്പോൾ ചലച്ചിത്ര പ്രവർത്തകരും സുഹൃത്തുക്കളുമെല്ലാം അവിടേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ചലച്ചിത്ര അക്കാഡമി സെക്രട്ടറിയുമുണ്ട്. പുള്ളി പുതിയ നിർദ്ദേശം മുന്നോട്ട് വയ്ക്കുകയാണ്. മാനവീയത്ത് നിന്ന് നേരെ കലാഭവന്റെ ഗേറ്റിനുള്ളിലേക്ക് ആംബുലൻസ് ഒന്ന് കയറ്റി അതിനുള്ളിൽ വച്ച് MD റീത്ത് വയ്ക്കണം. ഒരു നിബന്ധന കൂടിയുണ്ട്. രണ്ടു മണി കഴിഞ്ഞ് കൊണ്ടു പോയാൽ മതി അപ്പോ രണ്ടേകാലിന് ഷോയ്ക്ക് വന്നവർ ടിക്കറ്റെടുത്ത് അകത്തു കയറും.

ഇത് കേട്ട് എങ്ങനെയാണ് മിണ്ടാതിരിക്കാൻ കഴിയുക. നയനയുടെ ബന്ധുക്കളടക്കം എല്ലാരും ഒരുപോലെ പറഞ്ഞു. ഇനി മറ്റൊരിടത്തേക്ക് അവളെ കൊണ്ടു പോകില്ല,തിരിച്ച് ആലപ്പാടേക്ക് കൊണ്ടു പോകുമെന്ന്.

എത്ര ക്രൂരമായാണ് ചില ഇടപെടലുകൾ നടക്കുന്നത്. സർക്കാർ വനിതാ സംവിധായകർക്ക് സിനിമ നിർമ്മിക്കാൻ സഹായം ചെയ്തു കൊടുക്കുന്ന കാലത്താണ് ഒരു നവാഗത സംവിധായക മരണത്തിലെ ദുരൂഹതയുടെ പേരുപറഞ്ഞ് തഴയപ്പെടുന്നത്.

തിരുവനന്തപുരത്ത് അര മണിക്കൂർ അവരുടെ മൃതശരീരം പൊതു ദർശനത്തിന് വയ്ക്കാൻ സ്ഥലമില്ലാതെ വരുന്നത്.

അതുവരെയുള്ള അവരുടെ സംഭാവനകൾ റദ്ദു ചെയ്യപ്പെടുന്നത്.

തിരുവനന്തപുരത്തെ സാംസ്കാരിക ബുദ്ധിജീവികളോ, സംഘടനകളോ ഒന്നും അവിടേക്ക് തിരിഞ്ഞു നോക്കിയില്ല. കുറച്ച് ചലച്ചിത്ര പ്രവർത്തകരും നയനയുടെ സുഹൃത്തുക്കളും മാത്രമുണ്ടായിരുന്നു.

ഒരു സംവിധായിക മലായാള സിനിമയിലും അക്കാഡമിയുടെ ലോകത്തും ഇത്രയേ അർഹിക്കുന്നുള്ളാകും.

നയന വന്ന് നിൽക്കാറുള്ള മാനവീയം വീഥി അവളെ കൈവിട്ടില്ല.

തെരുവ് തണലില്ലാത്തവന്റെ താങ്ങാണ്.

arun samudra about nayan sooryan’s death

More in Malayalam Breaking News

Trending

Recent

To Top