മിനിസ്ക്രീൻ പരമ്പരകളിൽ ഹിറ്റായി തുടരുന്ന സീരിയൽ ആണ് സീത . ഫ്ലാവെർസ് പ്രക്ഷേപണം ചെയ്യുന്ന സീത വീട്ടമ്മമാരുടെ പ്രിയ പരമ്പരയാണ്. സീതയായി അഭിനയിക്കുന്ന സ്വാസികക്ക് ഈ സീരിയലിലൂടെ ജനപ്രിയതയും വർധിച്ചു. അപ്രതീക്ഷിത ട്വിസ്റ്റുകളും ലൈവ് ഷോയുമൊക്കെയായി സീത തകർത്തു മുന്നേറുമ്പോൾ ആണ് രണ്ടു നായകന്മാരിൽ ഒരാളായ ഇന്ദ്രൻ സീരിയലിൽ മരിച്ചതായി കാണിക്കുന്നത്.
ഇന്ദ്രനായി അഭിനയിക്കുന്നത് ഷാനവാസ് ആണ്. ഇത് പ്രേക്ഷകർക്ക് ഇഷ്ടമായില്ല. പിന്നീടങ്ങോട്ട് വലിയ വിമർശനങ്ങളാണ് സീരിയലിനെതിരെ ഉയർന്നത്. ഇന്ദ്രന് മരിച്ചതില്ആരാധകര്ക്കായിരുന്നു സങ്കടം. ഇനി പരമ്ബര കാണില്ലെന്നായിരുന്നു അവര്‍ പറഞ്ഞത്. സംവിധായകന് വധഭീഷണിയും നേരിടേണ്ടി വന്നിരുന്നു.
ഇപ്പോഴിതാ സീതയിലേക്ക് ഇന്ദ്രന് തിരികയെത്തുകയാണെന്നുള്ള സന്തോഷവാര്ത്തയുമായെത്തിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഇന്ദ്രന് തിരികയെത്തുന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പ്രചരിച്ചിരുന്നുവെങ്കിലും അണിയറപ്രവര്‍ത്തകരും ഇക്കാര്യം സ്ഥിരീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍.
അച്ചടക്ക നടപടിയുടെ ഭാഗമായാണ് ഷാനവാസിനെ സീതയില്‍ നിന്നും പുറത്താക്കിയത്. പ്രശ്നങ്ങളെല്ലാം പരിഹരിച്ച് ഇന്ദ്രന് വീണ്ടും പരമ്ബരയിലേക്കെത്തുകയാണ്. പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും അതേക്കുറിച്ച് പിന്നീട് സംസാരിക്കാമെന്നും ഇനി മുതല്‍ സീതയില്‍ താനുമുണ്ടാവുമെന്നും വ്യക്തമാക്കി ഷാനവാസും രംഗത്തെത്തിയിരുന്നു. എന്തായാലും ആരാധകര്‍ സന്തോത്തിലാണ്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...