
Malayalam Breaking News
കാൻസർ രോഗിയായ വീട്ടമ്മയെ ചികിൽസിക്കാൻ ഗുലാൻ തട്ടുകട നടത്തി മമ്മൂട്ടി ഫാൻസ് !
കാൻസർ രോഗിയായ വീട്ടമ്മയെ ചികിൽസിക്കാൻ ഗുലാൻ തട്ടുകട നടത്തി മമ്മൂട്ടി ഫാൻസ് !
Published on

മാതൃകയായി മമ്മൂട്ടി ഫാൻസ്. ക്യാന്‍സര്‍ രോഗം പിടിപെട്ട് ചികിത്സയില്‍ കഴിയുന്ന വീട്ടമ്മയെ സഹായിക്കാന്‍ തട്ടുകട നടത്തി പണം സ്വരൂപിക്കുകയാണ് ഒരു കൂട്ടം ചെറുപ്പക്കാർ. നാട്ടിലെ ഉത്സവനാളുകളില്‍ ഗുലാന് തട്ടുകട നടത്തി മമ്മൂട്ടി ഫാന്‍സ് പാടിയോട്ടുചാല്‍ പ്രവര്‍ത്തകര്‍ മാതൃകയായിരിക്കുകയാണ്.
പയ്യന്നൂര്‍ കാങ്കോല്‍ ഏറ്റു കുടുക്കയിലെ വാസന്തി എന്ന വീട്ടമ്മയെ സഹായിക്കുവാനാണ് പാടിച്ചാല്‍ അയ്യപ്പക്ഷേത്ര ഉത്സവ നാളില്‍ ഇവര്‍ തട്ടുകട നടത്തിയത്. കഴിഞ്ഞ വര്‍ഷവും ഇതുപോലെ തന്നെ, അപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയെ സഹായിക്കാന്‍ ഇവര്‍ തട്ടുകട നടത്തി പണം സ്വരൂപിച്ചിരുന്നു.
തട്ടുകടക്ക് പിന്തുണയായി നാട്ടുകാരും ഓംലറ്റ് അടിക്കുവാനുള്ള മുട്ടയും മറ്റു പച്ചക്കറികളും എത്തിച്ചെന്ന് സംഘാടകര്‍ പറയുന്നു. അതുപോലെ പാതിരാത്രി വരെ ഭക്ഷണം പാകം ചെയ്യാന്‍ നാട്ടുകാരുടെ കരീച്ച എന്ന കരീമിക്കയും ചേര്‍ന്നത് ആവേശമായി. മമ്മൂട്ടി ഫാന്‍സ് പാടിയോട്ടുചാലിന്റെ യൂണിറ്റ് സെക്രട്ടറി അഭിലാഷ് കൊല്ലാട, പ്രസിഡന്റ് സാബു, ട്രഷറര്‍ അഭിജിത്ത്, ജസീര്‍, സഞ്ജു, നിഷാദ്, ജെബിന്, അന്‍ഷാദ്, അനസ്, രജീഷ് തുടങ്ങിയവരാണ് തട്ടുകടയ്ക്ക് നേതൃത്വം നല്‍കുന്നത്.
mammootty fans social work
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...