
Malayalam Breaking News
എന്നിലെ മികച്ചവയെ കണ്ടെത്തിയത് നിന്നിലൂടെയാണ് – കാമുകന് പ്രണയ ദിനാശംസയുമായി പാർവതി ഓമനക്കുട്ടൻ
എന്നിലെ മികച്ചവയെ കണ്ടെത്തിയത് നിന്നിലൂടെയാണ് – കാമുകന് പ്രണയ ദിനാശംസയുമായി പാർവതി ഓമനക്കുട്ടൻ
Published on

By
മലയാളികളുടെ അഭിമാനം മിസ് ഇന്ത്യ റണ്ണറപ്പ് ആയി ഉയർത്തിയ ആളാണ് പാർവതി ഓമനക്കുട്ടൻ . സൗന്ദര്യ മത്സര വേദികളിൽ വിജയിക്കുന്നവർക്ക് സിനിമയിലേക്കും മോഡലിംഗിലും മികച്ച അവസരങ്ങളാണ് ലഭിക്കുക. എന്നാൽ പാർവതി ഓമനകുട്ടന്‍ അങ്ങനെ സംഭവിച്ചില്ല. ഒരു മലയാളം സിനിമയിലും ഒരു തമിഴ് ചിത്രത്തിലും അവസരം ലഭിച്ച പാർവതിയെ പിനീട് സിനിമയിൽ കണ്ടതേയില്ല.
എന്നാൽ കഴിഞ്ഞ ദിവസം താൻ അഭിനയിച്ച മലയാള സിനിമയിലൂടെ പറ്റിക്കപെട്ടു എന്ന് വെളിപ്പെടുത്തി പാർവതി രംഗത്ത് വന്നിരുന്നു. ബൈജു എഴുപുന്ന നായകനായി തമിഴ് മുൻനിര താരം ആണെന്ന് പറഞ്ഞു. ഷൂട്ടിംഗ് തുടങ്ങിയപ്പോൾ ബൈജു തന്നെയാണ് നായകൻ എന്നറിഞ്ഞത് . ഈ ചിത്രം മുടങ്ങി പോകാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു എന്ന് പാർവതി പറഞ്ഞിരുന്നു.
ഇപ്പോൾ പ്രണയ ദിനത്തിൽ തന്റെ കാമുകനെ വെളിപ്പെടുത്തിയിരിക്കുകയാണ് പാർവതി ഓമനക്കുട്ടൻ . കാമുകനെ വാനോളം പുകഴ്ത്തിയാണ് പാർവതി കാമുകന്റെ ചിത്രം പങ്കു വച്ചിരിക്കുന്നത്.
റോണക് ഷാ എന്നാണ് അദ്ദേഹത്തിന്റെ പേര്. ‘എന്നെ നീ കൂടുതല്‍ നന്മയുള്ളവളാക്കി, ഞാന്‍ നിന്നെ സ്നേഹിക്കുന്നു- പാര്‍വതി കുറിച്ചു. ഇൻസ്റ്റഗ്രാം പേജിലൂടെയായിരുന്നു നടി, റോണക്കിനൊപ്പമുള്ള ചിത്രം പങ്കുവച്ചത്.
പാര്‍വതിയുടെ പോസ്റ്റിന് താഴെ ആശംസകള്‍ നേര്‍ന്ന് ഒട്ടനവധി പേര് രംഗത്ത് വന്നിട്ടുണ്ട്. ഏറെ നാളുകളായി ഇരുവരും പ്രണയത്തിലാണ്. ഇൻസ്റ്റഗ്രാം പേജിൽ ഇവരൊന്നിച്ചുളള മറ്റുചിത്രങ്ങളും കാണാം.അഭിനയത്തില്‍ ഒരിടവേളയെടുത്ത താരം തമിഴ്ചിത്രത്തിലൂടെ തിരിച്ചുവരവിന് ഒരുങ്ങുകയാണ്.
parvathi omanakuttan’s valentines day wishes
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...