Malayalam Breaking News
കുഞ്ഞു നാൾ മുതലേ പെൺകുട്ടികളെ കാണുമ്പോൾ നാണമാണ് ;പ്രഭാസ് കല്യാണം കഴിയാത്തതിന്റെ കാരണം വ്യക്തമായി !
കുഞ്ഞു നാൾ മുതലേ പെൺകുട്ടികളെ കാണുമ്പോൾ നാണമാണ് ;പ്രഭാസ് കല്യാണം കഴിയാത്തതിന്റെ കാരണം വ്യക്തമായി !
ബാഹുബലി എന്ന ചിത്രത്തിലൂടെ ഇന്ത്യ മുഴുവൻ ആരാധകരെ സൃഷ്‌ടിച്ച താരമാണ് പ്രഭാസ്. ബാഹുബലി ഒന്നും രണ്ടും പ്രേക്ഷകർ ഇരു കൈയും നീട്ടി സ്വീകരിച്ചു. തുടർന്ന് ബാഹുബലി തരംഗത്തിനൊപ്പം തന്നെ ആരാധകരെല്ലാം ഒരുപോലെ ചര്‍ച്ച ചെയ്ത ഒന്നാണ് പ്രഭാസിന്റെ വിവാഹം. നടി അനുഷ്‌കയുമായി പ്രണയത്തിലാണെന്നും വിവാഹം ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. പക്ഷേ ആ വാര്‍ത്ത ഇരുവരും തള്ളി. എന്നാല്‍ പ്രഭാസിന്റെ വിവാഹം ഉടന്‍ ഉണ്ടാകുമെന്ന് പിന്നീട് വന്ന റിപ്പോര്‍ട്ടുകള്‍. പ്രഭാസിന് വേണ്ടി വീട്ടുകാര്‍ പെണ്ണന്വേഷണം തുടങ്ങിയെന്നും വാര്‍ത്തകള്‍ വന്നു. എന്നിട്ടും ആരാധകര്‍ പ്രതീക്ഷിച്ചതുപോലെ ഒന്നും സംഭവിച്ചില്ല. ഇപ്പോഴിതാ പെണ്കുട്ടികളെക്കുറിച്ചുള്ള തന്റെ അഭിപ്രായവുമായി രംഗത്ത് വന്നിരിക്കുകയാണ് പ്രഭാസ്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നു പറച്ചിൽ.
കുഞ്ഞുന്നാൾ മുതലേ പെണ്‍കുട്ടികളെ കാണുമ്പോള്‍ തനിക്ക് നാണമാണെന്നും, അപ്പോള്‍ കംഫര്‍ട്ടബിള്‍ അല്ലാത്തത് പോലെ തോന്നും എന്നുമാണ് പ്രഭാസ് പറഞ്ഞത്. എന്നാല്‍ ജോലിയില്‍ അത് പ്രതിഫലിക്കാറില്ല. നായികമാര്‍ക്കൊപ്പം റൊമാന്‍സ് ചെയ്യുമ്പോള്‍ ഈ നാണമോ തൃപ്തിക്കുറവോ തോന്നാറില്ലെന്നും പ്രഭാസ് പറയുന്നു.
ഇപ്പോള്‍ വിവാഹ വാര്‍ത്തകള്‍ കേള്‍ക്കുന്നത് തന്നെ പ്രഭാസിന് ദേഷ്യമാണെന്നാണ് സംസാരം. തന്റെ സ്വകാര്യ ജീവിതം മാധ്യമങ്ങള്‍ വലിച്ചിഴയ്ക്കരുത് എന്നാണ് പ്രഭാസ് പറയുന്നത്.
സഹോയാണ് പുറത്തിറങ്ങാനിരിക്കുന്ന പ്രഭാസിന്റെ പുതിയ ചിത്രം. ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ക്ക് മാത്രം 90 കോടി രൂപയാണ് ചെലവെന്നാണ് റിപ്പോര്‍ട്ട്. ഹോളിവുഡ് ആക്ഷന്‍ സംവിധായകന്‍ കെന്നി ബേറ്റസാണ് ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ട്രാന്‍സ്ഫോര്‍മേഴ്സ്, റഷ് അവര്‍ തുടങ്ങിയ സിനിമകളുടെ ആക്ഷന്‍ സംവിധായകനാണ് ഇദ്ദേഹം.
ഹിന്ദി, തമിഴ്, തെലുങ്ക്, ഭാഷകളില്‍ ഇറങ്ങുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ ശ്രദ്ധ കപൂറാണ് നായിക. ജാക്കി ഷറോഫ്, നീല്‍ നിതിന്‍ മുകേഷ്, മന്ദിര ബേദി തുടങ്ങി വലിയൊരു താര നിര തന്നെ ചിത്രത്തിലുണ്ട്. സുജിത്ത് ആണ് സഹോ സംവിധാനം ചെയ്യുന്നത്.
interview with prabhas
