
Malayalam Breaking News
വേദനയാൽ ഹൃദയം നിന്ന് പോകുന്നു ;ധീര ജവാന്മാരെ ഓർത്ത് മോഹൻലാൽ !
വേദനയാൽ ഹൃദയം നിന്ന് പോകുന്നു ;ധീര ജവാന്മാരെ ഓർത്ത് മോഹൻലാൽ !
Published on

ജമ്മു കാശ്മീരിലെ പുൽവാമയിൽ ഇന്നലെ നടന്ന ഭീകരാക്രമണത്തെ കുറിച്ചുള്ള വാർത്ത കണ്ണു നീരോടെയും വേദനയോടെയുമാണ് രാജ്യം കേട്ടത്. 44 സിആർപിഎഫ് ജവാന്മാരാണ് ഇന്നലെ നടന്ന ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ചത്. രാജ്യത്തിനു വേണ്ടി സ്വജീവൻ അർപ്പിച്ച ധീരജവാന്മാർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് നാനാ തുറയിലുള്ളവർ രംഗത്ത് വന്നു. ജവാന്മാർക്ക്
ആദരാഞ്ജലികൾ അർപ്പിച്ച് സിനിമാതാരങ്ങളും രംഗത്തുണ്ട്. ജവാന്മാരുടെ വീര മൃത്യുവിൽ സങ്കടം രേഖപ്പെടുത്തി മോഹൻലാലും രംഗത്തെത്തി. വേദനയാൽ ഹൃദയം നിന്ന് പോകുന്നു എന്ന് മോഹൻലാൽ പറഞ്ഞു.
“രക്തസാക്ഷിത്വം വരിച്ച ജവാന്മാരുടെ കുടുംബങ്ങളെ കുറിച്ചോർക്കുമ്പോൾ വേദനയാൽ ഹൃദയം നിന്നുപോവുന്നു. അവർ വേദനങ്ങളെ അതിജീവിച്ച് പൂർവ്വസ്ഥിതിയിലാകാൻ നമുക്കു പ്രാർത്ഥിക്കാം, നമുക്ക് അവരുടെ ദുഖത്തിൽ പങ്കുചേരാം,” മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിക്കുന്നു.
ആമിർ ഖാൻ, അനുഷ്ക ശർമ്മ, അക്ഷയ് കുമാർ, ഹാൻസിക, അനുപംഖേർ, മാധവൻ, സൂര്യ, നിവിൻ പോളി തുടങ്ങി നിരവധിയേറെ പേരാണ് പ്രാർത്ഥനകളോടെ ജവാന്മാരുടെ കുടുംബങ്ങളുടെ ദുഖത്തിൽ പങ്കുചേരുന്നത്. നിരവധി താരങ്ങൾ ജവാന്മാർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.
“പുൽവാമയിലെ ഭീകരാക്രമണത്തിൽ മരിച്ച സി ആർ പി എഫ് ജവാന്മാരെ കുറിച്ചുള്ള വാർത്ത ഹൃദയം തകരുന്ന വേദനയോടെയാണ് വായിച്ചത്. വീരമൃത്യു വരിച്ച ജവാന്മാർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു,” ആമിർഖാൻ ട്വിറ്ററിൽ കുറിക്കുന്നു.
terror attack condolences-mohanlal
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...