
Malayalam Breaking News
നീണ്ട നാളത്തെ പിണക്കം അവസാനിപ്പിച്ച് ആദ്യമായി മോഹന്‍ലാലും വിനയനും ഒന്നിക്കുന്നു!
നീണ്ട നാളത്തെ പിണക്കം അവസാനിപ്പിച്ച് ആദ്യമായി മോഹന്‍ലാലും വിനയനും ഒന്നിക്കുന്നു!
Published on

ഏറെ നാളത്തെ പിണക്കത്തിന് ശേഷം മോഹൻലാലും വിനയനും ഒന്നിക്കുന്നു. വിനയന്റെ പുതിയ സിനിമയിലൂടെയാണ് ഇരുവയും ഒന്നിക്കുന്നത്. ആദ്യമായാണ് വിനയൻ മോഹൻലാലിലെ നായകനാക്കി സിനിമ ചെയ്യാനൊരുങ്ങുന്നത്. മോഹൻലാലിൻറെ ഡ്യൂപ്പിനെ വച്ച് വിനയൻ നേരത്തെ സിനിമ ചെയ്തത് വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.
വിനയന് തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. കഥയേപ്പറ്റിയുള്ള അവസാന തീരുമാനം ആയിട്ടില്ലെന്നും മാര്‍ച്ച് അവസാനവാരം ഷൂട്ടിംഗ് തുടങ്ങുന്ന തന്റെ പുതിയ ചിത്രത്തിനു ശേഷം ഈ ചിത്രത്തിന്റെ പേപ്പര്‍ ജോലികള്‍ ആരംഭിക്കുമെന്നും വിനയന് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
മോഹന്‍ലാലിന്റെ ഡ്യൂപ്പിനെ നായകനാക്കി സൂപ്പര്‍ സ്റ്റാര്‍ എന്നൊരു ചിത്രം വിനയന് ചെയ്തിരുന്നു. കൂടാതെ താര സംഘടന അമ്മയും നടന് തിലകനും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്ന കാലത്ത് വിനയന് മോഹന്‍ലാലിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതേ തുടര്‍ന്നെല്ലാം സംഘടനയില്‍ നിന്നും ദീര്‍ഘ നാളത്തെ വിലക്ക് നേരിട്ട സംവിധായകന് വിനയന്റെ തിരിച്ചു വരവ് കലാഭവന്‍ മണിയുടെ ജീവിത കഥ പറഞ്ഞ ചാലക്കുടിക്കാരന്‍ ചങ്ങാതിയാണ്.
വിനയന്റെ പോസ്റ്റ്
director vinayan’s facebook post
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...