‘ഞങ്ങളെ ഇങ്ങനെ പ്രചോദിപ്പിക്കുന്നതിനു നന്ദി മമ്മൂക്ക !’ – സൂര്യ
Published on

By
മമ്മൂട്ടി തന്റെ ജൈത്രയാത്ര മറ്റുഭാഷകളിൽ നടത്തുകയാണ്. തമിഴിൽ പേരന്‍പും തെലുങ്കിൽ യാത്രയും ഒരാഴ്ച ഇടവേളയിലാണ് എത്തിയത് . രണ്ടിനും മികച്ച അഭിപ്രായവും ആണ് ലഭിക്കുന്നത്. ഇപ്പോൾ മമ്മൂട്ടിയെ പ്രശംസിച്ചു രംഗത്ത് എത്തിയിരിക്കുകയാണ് തമിഴ് നടൻ സൂര്യ .
‘ആദ്യം പേരന്പ് ഇപ്പോള്‍ യാത്ര. കേട്ടതെല്ലാം മികച്ച അഭിപ്രായം. എന്ത് വ്യത്യസ്ഥമായ തിരഞ്ഞെടുപ്പാണ് മമ്മൂക്ക’. മമ്മൂട്ടിയെ കുറിച്ച് സൂര്യ കുറിച്ച വാക്കുകളാണിത്.
ഇന്ത്യന്‍ സിനിമയുടെ എല്ലാ സത്യത്തോടും ശുദ്ധിയോടും കൂടി ഞങ്ങളെ ഇങ്ങനെ പ്രചോദിപ്പിക്കുന്നിത്, രണ്ടു ചിത്രത്തിന്റെ അണിയറക്കാര്‍ക്കും നന്ദി അറിയിക്കുന്നതായും സൂര്യ ട്വിറ്ററില്‍ കുറിച്ചു. മമ്മൂട്ടി ആരാധകര്‍ ഏറെ ആവേശത്തോടെയാണ് ഈ വാക്കുകള്‍ ഏടെടുത്തിരിക്കുന്നത്.
26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മമ്മൂട്ടി തെലുങ്കിലേക്ക് തിരിച്ചെത്തുന്നത്. തെലുങ്ക് ജനതയുടെ നേതാവായിരുന്ന വൈ എസ് ആറിന്റെ ജീവിതകഥയാണ് യാത്രയെന്ന സിനിമ. വൈ എസ് ആര് എന്ന നേതാവിനെയാണ് യാത്രയില്‍ തെലുങ്ക് ജനത കണ്ടത്. ഒരു കഥാപാത്രമായി മാറാനുള്ള മമ്മൂട്ടിയുടെ കഴിവ് അസാധ്യമെന്ന് തന്നെ പറയാം.
suriya about mammootty
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...