
Malayalam Breaking News
ലോക അര്‍ബുധ ദിനത്തില്‍ ‘കാന്‍സര്‍ ശസ്ത്രക്രിയയുടെ പാടുകള്‍ കാണിച്ച് നടി താഹിറ
ലോക അര്‍ബുധ ദിനത്തില്‍ ‘കാന്‍സര്‍ ശസ്ത്രക്രിയയുടെ പാടുകള്‍ കാണിച്ച് നടി താഹിറ
Published on

ലോക അര്‍ബുധ ദിനത്തില്‍ ജനങ്ങള്‍ക്ക് കാന്‍സര്‍ അവബോധം പകര്‍ന്ന് താഹിറ കശ്യപ്. കാൻസർ ട്രീറ്റ്മെന്റിന്റെ പാട് കാണിച്ചുകൊണ്ടുള്ള ഫോട്ടോ ഇട്ടുകൊണ്ടാണ് താഹിറ പോസ്റ്റ് ഇട്ടിരിക്കുന്നത്. നടൻ ആയുഷ്മാന്‍ ഖുരാനയുടെ ഭാര്യയാണ് താഹിറ.
‘ഇന്ന് എന്റെ ദിവസമാണ്’ എന്ന് പറഞ്ഞാണ് ഇന്‍സ്റ്റഗ്രാമില്‍ താഹിറയുടെ കുറിപ്പ് ആരംഭിക്കുന്നത്. ‘എല്ലാവര്ക്കും സന്തോഷം നിറഞ്ഞ കാന്‍സര്‍ ദിനം നേരുന്നു. നമ്മള് ഓരോരുത്തരും ഈ ദിവസത്തെ പോസിറ്റീവ് ആയാണ് ആഘോഷിക്കേണ്ടത്.
എനിക്ക് കിട്ടിയ ആദരവിന്റെ അടയാളമായാണ് ശരീരത്തിലെ ഓരോ പാടുകളേയും ഞാന്‍ കാണുന്നത്,’ സ്തനാര്‍ബുദത്തിന് ശേഷം ശസ്ത്രക്രിയ നടത്തിയ പാടിന്റെ ഫോട്ടോ കൂടി ഉള്‍പ്പെടുത്തിയാണ് താഹിറയുടെ പോസ്റ്റ്.
‘നിങ്ങളെ തന്നെ സ്വീകരിക്കുന്നതിലൂടെയാണ് സന്തോഷം ഉണ്ടാവുന്നത്. ഇത് എനിക്ക് കഠിനമായിരുന്നു. ഈ ചിത്രത്തിലൂടെ എനിക്ക് ആഘോഷിക്കേണ്ടത് രോഗത്തെയല്ല, പക്ഷെ അതിനെ സഹിക്കാന്‍ ഞാന്‍ ആര്‍ജ്ജിച്ച പ്രസരിപ്പിനെയാണ്,’ താഹിറ പറഞ്ഞു.
ഭര്‍ത്താവ് ആയുഷ്മാന്‍ ഖുരാനയും ചിത്രം കണ്ട് പ്രതികരിച്ചു. ‘നിന്റെ പാടുകള്‍ മനോഹരമാണ്. നീ പുതുവഴി വെട്ടിത്തെളിച്ചവളാണ്.അര്‍ബുദം ഉണ്ടെന്ന് അറിയുമ്പോൾ തളര്‍ന്ന് പോകുന്ന ലക്ഷക്കണക്കിന് പേരെ നീ പ്രചോദിപ്പിക്കുന്നു,’ ഖുരാന കമന്റ് ചെയ്തു.
thahira kashyp post image that shows cancer scar
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...