
Malayalam Breaking News
ജയവും പരാജയവും കയ്യിൽ പിടിച്ചൊരു ജീവിത ‘ഓട്ടം’ !
ജയവും പരാജയവും കയ്യിൽ പിടിച്ചൊരു ജീവിത ‘ഓട്ടം’ !
Published on

By
പുതുമുഖങ്ങൾക്ക് മലയാള സിനിമ എന്നും മികച്ച സ്വീകരണം നൽകാറുണ്ട്. ഇപ്പോൾ പുതുമുഖ നായകന്മാരെ അണിനിരത്തി ഒരുങ്ങുന്ന ചിത്രമായ ഓട്ടത്തിനും നല്ല സ്വീകരണമാണ് ലഭിക്കുന്നത്. ഷൂട്ടിംഗ് പൂർത്തിയായ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ബ്ലെസ്സിയുടെ അസ്സോസിയേറ്റ് ആയിരുന്ന സാം ആണ്.
ലാൽ ജോസ് വിധികർത്താവായിരുന്ന നായികാ നായകൻ എന്ന ടെലിവിഷൻ ഷോയിലൂടെ എത്തിയ നന്ദു ആനന്ദും റോഷൻ ഉല്ലാസുമാണ് ഓട്ടത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. തങ്ങളുടെ കഴിവ് ഒരു പ്രോഗ്രാമിലൂടെ തെളിയിച്ചെങ്കിലും സിനിമയിൽ അതിലിരട്ടി പ്രതീക്ഷിക്കാം എന്ന് ഈ യുവതാരങ്ങൾ ഉറപ്പ് നൽകുന്നു.
വൈപ്പിൻ എന്ന ഗ്രാമത്തിനെ പശ്ചാത്തലമാക്കിയാണ് ഓട്ടം ഒരുക്കിയിരിക്കുന്നത് . എല്ലാ മനുഷ്യരുടെയും ജീവിതം ഒരു ഓട്ടമാണ്. ജയവും പരാജയവും കൂട്ടികലർന്നു ഒന്നിൽ നിന്ന് ഒന്നിലേക്ക് ഓരോരുത്തരും ഓടുന്നു. അത് തന്നെയാണ് സിനിമയും സംവദിക്കുന്നത് .
സംവിധായകൻ ബ്ലെസ്സിയുടെ കളിമണ്ണ് എന്ന വെത്യസ്തമായ ചിത്രം നിർമിച്ച തോമസ് തിരുവല്ല തന്നെയാണ് ഓട്ടവും നിർമിച്ചിരിക്കുന്നത്. തന്റെ ഉള്ളിലൊരു കാൽകരാണുള്ളത് കൊണ്ടാണ് ഇത്തരം നല്ല ചിത്രങ്ങൾ നിർമിക്കുന്നതിൽ താല്‍പര്യപ്പെടുന്നതെന്നു തോമസ് തിരുവല്ല പറയുന്നു.
പുതുമുഖ നായകന്മാർക്കും സംവിധായകനുമൊപ്പം പുതിയ നായികമാരെയും തിരക്കഥാകൃത്തിനെയും തോമസ് തിരുവല്ല ഓട്ടത്തിലൂടെ അവതരിപ്പിക്കുന്നു. തിരക്കഥാകൃത്തായ രാജേഷ് കെ നാരായണൻ ഓട്ടം ചിത്രത്തിനെ പറ്റി പറഞ്ഞപ്പോൾ തന്നെ തോമസ് തിരുവല്ല സമ്മതം അറിയിക്കുകയായിരുന്നു. പണമുണ്ടാക്കുന്നതിലുപരി , നല്ല കലാമൂല്യമുള്ള ചിത്രങ്ങളാണ് തന്റെ ലക്ഷ്യമെന്ന് തോമസ് പറയുന്നു.
കലാഭവന്‍ ഷാജോണ്‍, അലന്‍സിയര്‍, സുധീര്‍ കരമന, മണികണ്ഠന് ആചാരി, ശശാങ്കന്, രോഹിണി, രാജേഷ് ശര്‍മ്മ, അല്‍ത്താഫ് തുടങ്ങിയവര്‍ അഭിനയിക്കുന്ന ഓട്ടത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് രാജേഷ് കെ. നാരായണനാണ്. പപ്പു, അനീഷ് ലാല്‍ എന്നിവര്‍ ഛായാഗ്രഹണവും, ശ്രീകുമാരൻ തമ്പി, ബി.കെ ഹരിനാരായണൻ എന്നിവരുടെ വരികൾക്ക്
ഫോർ മ്യൂസിക്സ്, ജോൺ പി. വർക്കി എന്നിവർ സംഗീത സംവിധാനവും , എഡിറ്റിംഗ് വി.എസ്.വിശാലും,കലാസംവിധാനം പ്രശാന്ത് മാധവും നിർവ്വഹിച്ചിരിക്കുന്നു.പ്രൊഡക്ഷൻ കൺട്രോളർ മനോജ് കാരന്തൂരുമാണ്.
ottam movie shooting completed
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...