
Malayalam Breaking News
മഞ്ജുവും മംമ്തയും പിന്മാറി…ജോഷി ചിത്രത്തില്‍ ജോജുവിന്റെ നായികയാവുന്നത് ഈ നടി!!
മഞ്ജുവും മംമ്തയും പിന്മാറി…ജോഷി ചിത്രത്തില്‍ ജോജുവിന്റെ നായികയാവുന്നത് ഈ നടി!!
Published on

ജോസഫിന്റെ വമ്പന്‍ വിജയത്തിന് ശേഷം ജോജു ജോര്‍ജ്ജ് നായകനായെത്തുന്ന പൊറിഞ്ചു മറിയം ജോസില്‍ നായികയായി നൈല ഉഷ എത്തുമെന്ന് റിപ്പോര്‍ട്ട്. ഒരിടവേളയ്ക്ക് ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്.
നേരത്തെ നായികയായി പരിഗണിച്ചിരുന്ന മഞ്ജു വാര്യര്‍ പിന്മാറിയതിനാല് മംമ്ത മോഹന്‍ദാസ് ചിത്രത്തിലെത്തുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അങ്ങനെയിരിക്കെയാണ് നൈല ഉഷ നായികയായി എത്തുന്നു എന്ന വാര്‍ത്ത വരുന്നത്. മരക്കാര്‍, ധനുഷ്- വെട്രിമാരന് ചിത്രമായ അസുരന് തുടങ്ങിയ ചിത്രങ്ങളുടെ തിരക്കില്പ്പെട്ടതിനാലാണ് മഞ്ജു ചിത്രത്തില്‍ നിന്ന് പിന്മാറിയതെന്നാണ് വിവരം.
ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത മാസം 11 ന് ആരംഭിക്കും. ജോജുവിനൊപ്പം ചെമ്പന്‍ വിനോദും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. അവതാരികയായും നായികയായും ശ്രദ്ധ നേടിയിട്ടുളള നൈല ഒരിടവേളയ്ക്കു ശേഷമാണ് മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്. മുന്‍പ് മമ്മൂട്ടിയുടെ കുഞ്ഞനന്തന്റെ കടയിലൂടെയാണ് സിനിമ രംഗത്തേയ്ക്ക് നൈല പ്രവേശിക്കുന്നത്.
അജയ് ഡേവിഡ് കാച്ചപ്പളളിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ജേക്ക്സ് ബിജോയ് സംഗീതം ഒരുക്കുന്നു. തൃശ്ശൂരാണ് ജോഷി ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.
ജോസഫിന്റെ വിജയത്തിനു ശേഷം മലയാളത്തില്‍ തിളങ്ങിനില്‍ക്കുന്ന നടനാണ് ജോജു ജോര്‍ജ്ജ്. എം പദ്മകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനം തന്നെയായിരുന്നു നടന് നടത്തിയിരുന്നത്. ജോജുവിന്റെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കാനും ജോസഫ് എന്ന ചിത്രത്തിന് സാധിച്ചിരുന്നു. ഒരു ത്രില്ലര്‍ ചിത്രമായി എത്തിയ സിനിമയ്ക്ക് മികച്ച സ്വീകാര്യത തന്നെയായിരുന്നു തിയ്യേറ്ററുകളില്‍നിന്നും ലഭിച്ചിരുന്നത്.
joshy’s new filim heroine
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...