
Malayalam Breaking News
ദുൽഖർ, വിജയ് സേതുപതി, ഐശ്വര്യ റായ്,വിക്രം,… മണിരത്നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം അണിയറയിൽ
ദുൽഖർ, വിജയ് സേതുപതി, ഐശ്വര്യ റായ്,വിക്രം,… മണിരത്നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം അണിയറയിൽ
Published on

സ്വപ്ന സംവിധായകനായ മണിരത്നത്തിന്റെ അടുത്ത സിനിമയെക്കുറിച്ചുള്ള റിപ്പോട്ടുകൾ പുറത്തുവന്നു. ചിത്രത്തിൽ മലയാളത്തിന്റെ പ്രിയ താരം ദുൽഖർ സൽമാനും
വിജയ് സേതുപതി, ഐശ്വര്യ റായ്, ജയം രവി,വിക്രം തുടങ്ങിയ വൻ താരനിര അണിനിരക്കുന്നു എന്നാണ് പുറത്ത് വരുന്ന വാർത്തകൾ.
മണിരത്നം തന്റെ സ്വപ്ന ചിത്രം പൊന്നിയിന്‍ സെല്വന് വീണ്ടും പൊടി തട്ടിയെടുക്കുന്നുവെന്ന് കോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കല്‍ക്കി കൃഷ്ണമൂര്‍ത്തി ഒരുക്കിയ അഞ്ചു വാല്യ ങ്ങളുള്ള ചരിത്ര നോവലിനെ അധികരിച്ച് ചിത്രമൊരുക്കാനുള്ള ശ്രമം മണിരത്നം വര്‍ഷങ്ങള്‍ക്കു മുൻപേ നടത്തിയതാണ്. എന്നാല്‍ വന്‍ മുതല്‍മുടക്ക് വേണ്ടിവരുമെന്നതിനാല്‍ 2012ല്‍ ചിത്രം ഏറക്കുറേ ഉപേക്ഷിച്ചു. ഇപ്പോള്‍ ലൈക പ്രൊഡക്ഷന്‍സുമായി സഹകരിച്ച് ചിത്രം യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമത്തിലാണ് മണിരത്നം എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതത്.
ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍ക്കായി വിക്രം, വിജയ് സേതുപതി, ദുല്‍ഖര്‍ സല്മാന്, ഐശ്വര്യ റായ്, ജയം രവി എന്നിവരുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നാണ് സൂചന. ഈ വന്‍ താര നിരയെ ഒരുമിച്ച് അണിനിരത്താനായാല്‍ മണിരത്നത്തിന് ഉറപ്പായും മറ്റൊരു ഇതിഹാസം സൃഷ്ടിക്കാനാകും എന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഏതായാലും ആ ബ്രഹ്മാണ്ഡ ചലച്ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.
manirathnam new movie
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...