സിനിമയിലേക്ക് കടന്നെത്താൻ ആഗ്രഹിച്ച പല ചെറുപ്പക്കാരുടെയും ആശ്രയം ലോഹിതദാസ് ആയിരുന്നു. ഒട്ടേറെ പുതുമുഖങ്ങളെ ലോഹിതദാസ് മലയാള സിനിമക്ക് സമ്മാനിച്ചു . ചിത്രമെടുക്കുന്ന സമയത്ത് സിനിമ പ്രേമവുമായി ഉണ്ണി മുകുന്ദൻ ഒരിക്കൽ ലോഹിതദാസിന്റെ കാണാൻ പോയി. ആ സംഭവം പങ്കു വെകുകയാണ് ഉണ്ണി , ഇൻസ്റ്റാഗ്രാമിൽ.
. ഇരുവരും ഇരുന്നു സംസാരിക്കുന്നതായി ക്യാന്‍വാസില്‍ പകര്‍ത്തിയത് ഷമില്‍ എന്നൊരുകലാകാരനാണ്. ഉണ്ണിയും തോളിലൊരു തോര്‍ത്തും മുണ്ടുമായി ലോഹിതദാസും ഒപ്പമിരിക്കുന്ന ചിത്രത്തോടൊപ്പം ഇരുവരും അന്നു നടത്തിയ സംഭാഷണശകലവും പങ്കു വെക്കുന്നു.
പോസ്റ്റിനൊപ്പമുള്ള കുറിപ്പ്
ഉണ്ണി മുകുന്ദന്: ലോഹിതദാസ് സാറിനെ ആദ്യായിട്ട് കാണുന്ന നിമിഷം മറക്കാന്‍ പറ്റാത്തതാണ്…. ഞാനൊരു white Shirt ഉം Blue ജീന്‍സൊക്കെ വാങ്ങിച്ചിരുന്നു അന്നെനിക്ക് നല്ല നീളമുള്ള മുടിയുണ്ടായിരുന്നു …. ലോഹിസാര്‍ തന്ന അഡ്രസ്സ് മനസ്സിലാകാത്തതിനാല്‍ വീണ്ടും വീണ്ടും സാറിനെ വിളിച്ചു കൊണ്ടേയിരുന്നു ലോഹി സാറിന് സഹികെട്ടു … ‘ഏതേലും ഓട്ടോക്കാരനോട് ചോദിക്ക് അവര്‍ പറഞ്ഞുതരും…. ‘ ഞാനീ ഓട്ടോക്കാരന്റെ അടുത്തെത്തിയപ്പോഴേക്കും പുള്ളി പറഞ്ഞു…. ‘ലോഹിതദാസ് സാറിന്റെ വീട്ടിലേക്കായിരിക്കും അല്ലേ? ‘
അങ്ങനെ ഞാന്‍ സാറിന്റെ വീട്ടിലെത്തി ആരെയും കണ്ടില്ല അവിടെ പെട്ടെന്നൊരു ചേച്ചി പുറത്തേക്ക് വന്നു … എന്നോട് സംഭാരം വേണോ എന്ന് ചോദിച്ചു… ഞാന്‍ അവിടെയിരുന്ന് സംഭാരം കുടിച്ചു കൊണ്ടിരിക്കുമ്പോള്‍ … ഒരാള്‍ കാവിമുണ്ടും ചുമലില്‍ തോര്‍ത്തും ഇട്ടിട്ട് നടന്നു പോകുന്നുണ്ട്.
….. ഞാന്‍ മൈന്‍ഡ് ചെയ്തില്ല പുള്ളി വന്ന് ചാരു കസരയില്‍ ഇരുന്ന് പറഞ്ഞു ‘ഞാനാ ലോഹിതദാസ് ‘ ഉണ്ണി എന്തിനാ സിനിമ തിരഞ്ഞെടുത്തത്? അതെന്റെ സ്വപ്നമാണ് സര്…. ഉണ്ണി എപ്പോഴും ഈ വേഷത്തിലാണോ…? എയ് അല്ല സാറിനെ ആദ്യായിട്ട് കാണാന്‍ വരുന്നത് കൊണ്ട് പുതിയ ഡ്രസ്സ് വാങ്ങിച്ചതാണ്… എന്നെ കാണാന്‍ വേണ്ടി ആരും കാശൊന്നും ചിലവാക്കേണ്ട… ഉണ്ണി എങ്ങനെയാണോ അങ്ങനെ വന്നാല്‍ മതി …..
Unni mukundan about his first meeting with lohithadas
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...