
Malayalam Breaking News
പത്മരാജനുമായി സാമ്യം തോന്നിയിട്ടുള്ള വ്യക്തിയാണ് അദ്ദേഹം -മോഹൻലാൽ
പത്മരാജനുമായി സാമ്യം തോന്നിയിട്ടുള്ള വ്യക്തിയാണ് അദ്ദേഹം -മോഹൻലാൽ
Published on

പത്മരാജനുമായി സാമ്യം തോന്നിയ വ്യക്തിയാണ് സംവിധായകൻ രഞ്ജിത്ത് എന്ന് മോഹൻലാൽ. മോഹൻലാലിൻറെ കരിയറില്‍ ഉയര്ച്ചയുണ്ടാക്കുന്നതില് സംവിധായകനും എഴുത്തുകാരനുമായ രഞ്ജിത്ത് നല്കിയ പങ്ക് വളരെ വലുതാണ്.
ഒരേ സമയം കലാമൂല്യമുള്ള സിനിമകളും വാണിജ്യസിനിമകളും മികച്ച രീതിയിൽ എടുക്കുന്ന ചുരുക്കം ചില സംവിധായകരിൽ ഒരാളാണ് രഞ്ജിത്ത്. എടുക്കുന്ന സിനിമകൾ മിക്കതും പ്രേക്ഷകർ ഏറ്റെടുക്കുന്നതുമാണ്.
രഞ്ജിത്ത് വളരെ വ്യത്യസ്തനായ മനുഷ്യനാണ്, അദ്ദേഹത്തിന്റെ ഇടപെടലില്‍ ഒരു പത്മരാജ സ്പര്‍ശമുണ്ട്. ഒരു ടിവി ഷോയില്‍ സംസാരിക്കവേ മോഹന്‍ലാല്‍ വ്യക്തമാക്കി. രഞ്ജിത്ത് ആദ്യമായി സംവിധാനം ചെയ്ത രാവണപ്രഭു എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ആയിരുന്നു നായകന്. മോഹന്‍ലാലിന്റെ വാണിജ്യ സിനിമകളില്‍ കരുത്തു കാട്ടിയ ആറാം തമ്ബുരാനും നരസിംഹവും രഞ്ജിത്തിന്റെ തൂലികയില്‍ പിറന്നതാണ്.
വല്യേട്ടൻ,നരസിംഹം,സമ്മർ ഇൻ ബേത്ലഹേം,കൃഷ്ണകഗുഡിയിൽ ഒരു പ്രണയകാലത്ത്,ദേവാസുരം ,രാവണപ്രഭു അങ്ങനെ നല്ല കുറെ ചിത്രങ്ങൾക്ക് പുറകിൽ പ്രവർത്തിച്ച വ്യക്തിയാണ് രഞ്ജിത്ത്.
mohanlal about director ranjith
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...