
Malayalam Breaking News
പാൽ മോഷ്ടിച്ച് കട്ടൗട്ട് അഭിഷേകം ; ചിമ്പുവിനെതിരെ പാൽ വ്യാപാരികൾ
പാൽ മോഷ്ടിച്ച് കട്ടൗട്ട് അഭിഷേകം ; ചിമ്പുവിനെതിരെ പാൽ വ്യാപാരികൾ
Published on

തമിഴ്നാട്ടില്‍ സൂപ്പര്‍താരങ്ങളുടെ സിനിമകള്‍ റിലീസ് ചെയ്യുന്ന ദിവസം പാല്‍കവറുകള്‍ മോഷ്ടിച്ച് താരങ്ങളുടെ കട്ടൗട്ടില്‍ അഭിഷേകം നടത്തുന്നുവെന്ന് പരാതിപ്പെട്ട് പാൽ വ്യാപാരികൾ. ഉടനെ റിലീസ് ആവുന്ന ചിമ്പുവിന്റെ ചിത്രം വന്ത രാജാവാതാന്‍ വരുവേന്റെ റിലീസ് വെറെ ലെവല്‍ ആക്കണമെന്നും കട്ടൗട്ടുകളില്‍ പാലഭിഷേകം നടത്തണമെന്നും നടന് ചിമ്പു ആരാധകരോട് ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് പരാതിയുമായി വ്യാപാരികൾ രംഗത്തെത്തിയത്.
അര്‍ദ്ധരാത്രിയില്‍ കടകളില്‍ വിതരണത്തിനായി എത്തുന്ന പാല്‍കവറുകള്‍ കടയുടെ വെളിയില്‍ തന്നെ പെട്ടിയില്‍ സൂക്ഷിക്കുകയാണ് പതിവ്. സൂപ്പര്‍താരങ്ങളുടെ സിനിമകള്‍ റിലീസ് ചെയ്യുന്ന ദിവസങ്ങളില്‍ പാല്‍കവറുകള്‍ വന്‍തോതില്‍ മോഷ്ടിക്കപ്പെടുന്നതായി കണ്ടെത്തിയതോടെ പരാതിയുമായി പൊലീസിനെ സമീപിച്ചിരിക്കുകയാണ് തമിഴ്നാട് പാല് വിതരണ തൊഴിലാളികളുടെ ക്ഷേമസംഘടന.
മൂന്ന് നിബന്ധനകളാണ് സംഘടനയുടെ പ്രസിഡണ്ടായ എസ് എ പൊന്നു സ്വാമി മുന്നോട്ട് വെക്കുന്നത്. സൂപ്പര്‍താരങ്ങളുടെ കട്ടൗട്ടിലും ബാനറിലുമെല്ലാം പാല്‍അഭിഷേകം ചെയ്യുന്നത് നിരോധിക്കുക എന്നതാണ് ഒന്നാമത്തെ നിബന്ധന. ടണ്‍കണക്കിന് പാല് പാഴായി പോകുന്നത് തടയുകയോ അതുമല്ലെങ്കില്‍ സൂപ്പര്‍താരങ്ങളുടെ സിനിമകള്‍ റിലീസ് ചെയ്യുന്ന ദിവസങ്ങളില്‍ പാല്‍വിതരണ കടകള്‍ക്ക് സംരക്ഷണം നല്‍കുക.
2015 മുതല്‍ ഇതിന് അറുതി വരുത്താന്‍ ശ്രമിക്കുന്നുണ്ടെന്നും ഒന്നിനും ഫലം കണ്ടില്ലെന്നും സംഘടന വ്യക്തമാക്കി.
unction in banners
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...