
Malayalam Breaking News
“ആദ്യം നീ പോയി ബൈക്ക് ഓടിക്കാൻ പഠിക്ക് ” എന്നിട്ട് മതി ഷൂട്ടിംഗ് എന്ന് സൂപ്പർതാരത്തോടു ജോഷി
“ആദ്യം നീ പോയി ബൈക്ക് ഓടിക്കാൻ പഠിക്ക് ” എന്നിട്ട് മതി ഷൂട്ടിംഗ് എന്ന് സൂപ്പർതാരത്തോടു ജോഷി
Published on

By
ആഗ്രഹിക്കുന്ന രീതിയിൽ സിനിമ ലഭിക്കാൻ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ല , സംവിധായകൻ ജോഷി. എങ്ങനെയാണോ ഉദ്ദേശിച്ചത് അത് അതേപോലെ തന്നെ ജോഷിക്ക് ലഭിക്കണം.
ഇതിന്റെ പേരിൽ പലപ്പോഴും പല സിനിമകളുടെയും സെറ്റില്‍ വെച്ച് വമ്പന്‍ താരങ്ങളോട് പോലും ക്ഷോഭിച്ചും , പൊട്ടിതെറിച്ചും, രോഷാകുലനായും ജോഷി സിനിമഭംഗിയാക്കാന് ശ്രമിക്കാറുണ്ട്. മമ്മൂട്ടി ഉറങ്ങിപോയതിന്റെ പേരില്‍ ‘ആരാത്രി ‘എന്ന ചിത്രം ആദ്യം ക്യാന്‍സല്‍ ചെയ്തു.ഒടുവില്‍, മമ്മൂട്ടി സോറി പറഞ്ഞപ്പോഴായിരുന്നു ഷൂട്ട് ആരംഭിച്ചത്.
പിന്നീട് , നിരവധി ചിത്രങ്ങളുടെ സെറ്റില്‍ വെച്ച് മമ്മൂട്ടിയും ജോഷിയും ഉടക്കിയിട്ടുണ്ട്.പക്ഷെ, പിണങ്ങിയതിനേക്കാള്‍ വേഗത്തില്‍ അവര്‍ ഇണങ്ങുകയും ചെയ്തിരുന്നു. ‘റോബിൻഹുഡ്’ എന്ന ചിത്രത്തിലൂടെയാണ് പ്രിഥ്വിരാജ് ആദ്യമായും അവസാനമായും ജോഷിയുടെ നായകനായത്. ചിത്രത്തില്‍ പ്രിഥ്വിരാജ് ബൈക്ക് ഓടിച്ചു വരുന്ന ഒരു സീനുണ്ട് .
ആ സീൻ പത്തോളം ‘ ടേക്ക്’ എടുത്തിട്ടും ജോഷിയ്ക്ക് ഇഷ്ട്ടമാവാതെ വന്നപ്പോള്‍ “ആദ്യം നീ പോയി ബൈക്ക് ഓടിക്കാൻ പഠിക്ക് ” എന്നിട്ട് മതി ഷൂട്ടിംഗ് എന്ന് ജോഷി പറഞ്ഞു .പ്രിഥ്വിരാജ് ആദ്യം പേടിച്ചെങ്കിലും ചിത്രത്തിന്റെ സെറ്റില്‍ ജോലിചെയ്യുന്ന മുതിര്‍ന്ന ടെക്നിഷ്യന്മാരും താരങ്ങളും ജോഷിയുടെ സ്വഭാവസവിശേഷത പറഞ്ഞു കൊടുത്തപ്പോഴായിരുന്നു പ്രിഥ്വിരാജിന് സമാധാനമായത്.
written by AshiqShiju
director joshy and prithviraj
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...