വർഷത്തിൽ രണ്ടു സിനിമ ചെയ്യണമെന്ന് പറഞ്ഞവരോട് അതിനു തയ്യാറാല്ലാത്തതിന്റെ കാരണം വെളിപ്പെടുത്തി അജിത്ത് – കാരണമറിഞ്ഞു കണ്ണ് നിറഞ്ഞു ആരാധകർ …
തമിഴ് സിനിമാലോകത്ത് വിശ്വാസം തകർത്തോടുകയാണ്. പൊങ്കൽ റിലീസിൽ പേട്ടക്ക് ഒപ്പം തന്നെ നിൽക്കുകയാണ് വിശ്വാസം. പക്ഷെ അജിത്തിനെ ഇതൊന്നും ബാധിക്കുന്നേയില്ല. കളക്ഷൻ റെക്കോർഡോ ഒന്നും അജിത്തിന് അറിയണ്ട.
അജിത്ത് ആരാധകരുടെ ശക്തി ഹാസ്യ നടനായ റോബോ ശങ്കര്‍ മനസ്സിലാക്കിയത് വിശ്വാസത്തിന്റെ സെറ്റില്‍ വച്ചാണ്. വിശ്വാസത്തില്‍ അഭിനയിക്കാനെത്തിയപ്പോള്‍ അജിത്തിന് നേരെ ആരാധകര്‍ കാണിച്ച സ്നേഹം ശരിയ്ക്കും നേരില്‍ കണ്ടു എന്ന് ഒരു അഭിമുഖത്തില്‍ സംസാരിക്കവെ റോബോ ശങ്കര്‍ പറഞ്ഞു.
ആരാധകരുടെ സ്നേഹപ്രകടനത്തെ കുറിച്ച് റോബോ ശങ്കര്‍ അജിത്തിനോട് ചോദിച്ചപ്പോള്‍, ഈ സ്നേഹത്തിന് താന്‍ എങ്ങനെ കടം വീട്ടുമെന്ന് അറിയില്ലെന്ന് അജിത്ത് പറഞ്ഞത്രെ. ആരാധകര്‍ക്ക് വേണ്ടി വര്‍ഷത്തില്‍ ചുരുങ്ങിയത് രണ്ട് ചിത്രമെങ്കിലും ചെയ്യണം എന്ന് റോബോ ശങ്കര്‍ നിര്‍ദ്ദേശിച്ചു.
റോബോ ശങ്കറിന്റെ നിര്‍ദ്ദേശം സ്നേഹത്തോടെ സ്വീകരിയ്ക്കുന്നു എന്ന് പറഞ്ഞ അജിത്ത് കൂടുതല്‍ സിനിമകള്‍ താന്‍ ചെയ്യാത്തതിന്റെ കാരണവും വ്യക്തമാക്കി. ചില അപകടങ്ങളും ശസ്ത്രക്രിയകളും കഴിഞ്ഞതോടെ ഒരുപാട് കഷ്ടപ്പെട്ടാണ് ഡാന്‍സ് ചെയ്യുന്നതും അഭിനയിക്കുന്നതും. സംഘട്ടന രംഗങ്ങള്‍ ചെയ്യുന്നത് ആരാധകര്‍ക്ക് വേണ്ടി മാത്രമാണെന്നും അജിത്ത് പറഞ്ഞുവത്രെ.
വിശ്വാസത്തിന് ശേഷം ഇപ്പോള്‍ പിങ്ക് എന്ന ബോളിവുഡ് ചിത്രത്തിന്റെ റീമേക്ക് തിരക്കിലാണ് അജിത്ത്. ഫെബ്രുവരിയില്‍ ഹൈദരാബാദില്‍ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിയ്ക്കും. ബോണി കപൂറാണ് ചിത്രം നിര്‍മിയ്ക്കുന്നത്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...