
Malayalam Breaking News
“അതോടെ ഞാൻ രജനീകാന്തുമായി പ്രണയത്തിലായി ” – മാളവിക മോഹനൻ
“അതോടെ ഞാൻ രജനീകാന്തുമായി പ്രണയത്തിലായി ” – മാളവിക മോഹനൻ
Published on

By
“അതോടെ ഞാൻ രജനീകാന്തുമായി പ്രണയത്തിലായി ” – മാളവിക മോഹനൻ
പട്ടം പോലെ എന്ന ആദ്യ മലയാള ചിത്രത്തിന് ശേഷം മറ്റു ഭാഷകളിലാണ് മാളവിക മോഹൻ തിളങ്ങിയത്. ബോളിവുഡിലും തന്റെ സാന്നിധ്യം ശ്രദ്ദേയമാക്കി മാളവിക. ഇപ്പോൾ പേട്ടയിൽ ശ്രേദ്ധേയമായൊരു വേഷം രജനികാന്തിനൊപ്പം ചെയ്തിരിക്കുകയാണ് മാളവിക. ആ അനുഭവത്തെപ്പറ്റി നടി മനസ് തുറക്കുന്നു.
രജനീകാന്തിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതിനെ ഏറ്റവും വലിയ ബഹുമതിയായി കാണുന്നു എന്നാണ് മാളവിക പറയുന്നത്.
‘ഒരുമിച്ച് ജോലി ചെയ്യുന്നതിന് മുന്‍പ് തന്നെ രജനീകാന്തിനെ ഇഷ്ടമായിരുന്നു. എന്നാല്‍ ഇപ്പോള്‍, പേട്ടയ്ക്ക് ശേഷം അദ്ദേഹത്തിലെ വ്യക്തിയുമായി ഞാന്‍ പ്രണയത്തിലായി. ആളുകള്‍ അഭിമുഖങ്ങളില്‍ നല്ല കാര്യങ്ങള്‍ പറയുന്നത് സാധാരണയാണ്. എന്നാല്‍ ഇത് എന്റെ ഹൃദയത്തില്‍ നിന്ന് പറയുന്നതാണ്. ഒരാള്‍ കാണാന്‍ ആഗ്രഹിക്കുന്നതുപോലെയുള്ള ഏറ്റവും വിനയമുള്ള വ്യക്തിയാണ് അദ്ദേഹം. മറ്റ് വമ്പന്‍ താരങ്ങളെ വെച്ച് നോക്കുമ്പോള്‍ ഏറ്റവും അടുക്കാന്‍ സാധിക്കുന്ന ആളാണ് രജനി.’
‘വെറും സൂപ്പര്‍സ്റ്റാര്‍ മാത്രമല്ല, അതിനേക്കാള്‍ വലുതാണ് അദ്ദേഹം. മറ്റ് താരങ്ങള്‍ക്ക് ചുറ്റും വലിയ പരിവാരങ്ങളുണ്ടാകും അതുകൊണ്ട് അവരെ സമീപിക്കാന്‍ ബുദ്ധിമുട്ടായിരിക്കും. എന്നാല്‍ രജനിസാറിന്റെ കാര്യം ഇതിന് നേര് വിപരീതമാണ്. സെറ്റിലെ എന്റെ ആദ്യത്തെ ദിവസം രജനിസാര്‍ അടുത്തുവന്ന് എന്നെ കംഫര്‍ടബിള്‍ ആക്കുന്നതിന് വേണ്ടി മാത്രം സംസാരിക്കാന്‍ തുടങ്ങി. എന്റെ പേടി എത്രയുണ്ട് എന്ന് മനസിലാക്കിയാണ് അദ്ദേഹം ഞാനുമായി അടുത്തത്.’ മാളവിക പറഞ്ഞു.രജനീകാന്തില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനായി. അദ്ദേഹം വളരെ അധികം നിരീക്ഷണ പാടവമുള്ള വ്യക്തിയാണ്. ഒരു അഭിനേതാവിന് വേണ്ട ഏറ്റവും പ്രധാനപ്പെട്ട സ്വഭാവമാണിത്.- മാളവിക പറഞ്ഞു.
malavika mohanan about rajanikanth
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...