
Malayalam Breaking News
87 വയസുള്ള കട്ട ധോണി ഫാൻ; കെട്ടിപ്പിടിച്ച് വർത്തമാനം പറഞ്ഞ് താരം!!!
87 വയസുള്ള കട്ട ധോണി ഫാൻ; കെട്ടിപ്പിടിച്ച് വർത്തമാനം പറഞ്ഞ് താരം!!!
Published on

87 വയസുള്ള കട്ട ധോണി ഫാൻ; കെട്ടിപ്പിടിച്ച് വർത്തമാനം പറഞ്ഞ് താരം!!!
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒരുപാട് ആരാധകരുളള താരമാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോണി. താരത്തിന്റെ ആരാധകരില്‍ ഒരാള്‍ കഴിഞ്ഞ ദിവസം സിഡ്നിയില്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലനം കാണുന്നതിനായി ഗ്രൗണ്ടിലെത്തിയിരുന്നു. 87 വയസുള്ള ധോണിയുടെ ആരാധികയായിരുന്നു അത്. എസ് സിജി ഗ്രൗണ്ടില്‍ ഇന്ത്യന്‍ താരങ്ങളുടെ പരിശീലനം കാണാന്‍ നിരവധി ഇന്ത്യന്‍-ഓസീസ് ആരാധകരും എത്തിയിരുന്നു. അക്കൂട്ടത്തില്‍ വന്ന ഇഡിത് നോര്‍മാനാണ് എല്ലാവരുടേയും ശ്രദ്ധ തന്നിലേക്കാക്കിയത്. പരിശീലനത്തിന് ഇറങ്ങിയ ധോണിയുടെ ശ്രദ്ധയിലേക്കും മുത്തശ്ശി എത്തി. ഇവര്ക്കടുത്തേക്കെത്തിയ ധോനി മുത്തശ്ശിക്കൊപ്പം എത്തി സംഭാഷണത്തില്‍ ഏര്‍പ്പെട്ടു. ഇരുവരും കൈകോര്‍ത്ത് വിശേഷങ്ങളും പങ്ക്വെച്ചു.
ധോണിയുടെ പരിശീലനം കാണാനാണ് 87-കാരിയായ എഡിത് നോര്‍മന്‍ എന്ന മുത്തശ്ശി ആരാധിക എത്തിയത്. പരിശീലനത്തിനിറങ്ങിയ ധോണി ഇവരെ ശ്രദ്ധിക്കുകയും അടുത്ത് ചെന്നിരുന്ന് സംസാരിക്കുകയുമായിരുന്നു. ഇരുവരും കൈകോര്‍ത്ത് ഏറെനേരം ഇരുന്ന് സംസാരിച്ചാണ് പിരിഞ്ഞത്.
പരിശീലനത്തിനിടെയും ആരാധകരുമായി ചിലവിടുന്ന താരത്തിന്റെ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. മികച്ച ഫോമിലല്ലെങ്കിലും ഓസ്ട്രേലിയക്കെതിരെയുള്ള ഏകദിന മത്സരങ്ങളിലൂടെയാണ് ധോണി തിരിച്ച് വരുന്നത്. ലോകകപ്പിലേക്കുള്ള സാധ്യതകള്‍ ഇരട്ടിയാക്കും. ഓസ്ട്രേലിയന്‍ പരമ്പരയിലും മികവ് കാണിക്കാന്‍ ധോണിക്കായില്ലാ എങ്കില്‍ താരത്തിനെതിരെയുള്ള വിമര്‍ശനങ്ങള്‍ ഉയരുമെന്ന് ഉറപ്പാണ്. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് റിഷഭ് പന്ത് മികവ് കാണിച്ച് ഫോമിലെത്തുമ്പോള്‍ ധോണിക്ക് ഫോമിലേക്ക് തിരിച്ച് വരേണ്ടത് അനിവാര്യമായിരിക്കുകയാണ്.
dhoni’s crazy fan
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...