
Malayalam Breaking News
ഞാൻ സുന്ദരിയാണെന്ന തിരിച്ചറിവുണ്ടാക്കി തന്നത് ആ സിനിമയാണ് – സായ് പല്ലവി
ഞാൻ സുന്ദരിയാണെന്ന തിരിച്ചറിവുണ്ടാക്കി തന്നത് ആ സിനിമയാണ് – സായ് പല്ലവി
Published on

ഞാൻ സുന്ദരിയാണെന്ന തിരിച്ചറിവുണ്ടാക്കി തന്നത് ആ സിനിമയാണ് – സായ് പല്ലവി
പ്രേമം സിനിമയിലെ മുഖക്കുരുവുള്ള മലർ മിസ്സിനെ പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. സായ് പല്ലവി എന്ന തമിഴ് പെൺകൊടിയെ മലയാളികളുടെ മനസിൽ പ്രതിഷ്ഠിച്ച കഥാപാത്രമായിരുന്നു പ്രേമത്തിലെ മലർ മിസ്. ആ സിനിമയ്ക്കു ശേഷവും പൊതുവേദികളിൽ മെയ്ക്കപ്പിടാതെയാണ് സായ് പല്ലവി വന്നത്. അഴകിന്റെ നിർവചനങ്ങൾക്ക് പുതിയ മാനങ്ങൾ നൽകുകയായിരുന്നു സായ് പല്ലവി എന്ന നടി. പ്രേക്ഷകർ നൽകിയ സ്നേഹമാണ് എനിക്ക് ആത്മവിശ്വാസം നൽകിയതെന്നും പ്രേമത്തിലെ മലർ എന്ന കഥാപാത്രമാണ് താൻ അഴകുള്ളവളാണെന്ന് ബോധ്യപ്പെടുത്തിയതെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് സായ് പല്ലവി.
‘മറ്റു പെൺകുട്ടികളെപ്പോലെ സൗന്ദര്യത്തെപ്പറ്റി ഒരുപാടു സംശയങ്ങളും അരക്ഷിതാവസ്ഥയും എനിക്കും ഉണ്ടായിരുന്നു. ഒരു പക്ഷേ ഏതെങ്കിലും ആൺസുഹൃത്തുക്കൾ പറയുമ്പോഴായിരിക്കും ഒരു പെൺകുട്ടി അവൾ സുന്ദരിയാണെന്ന് സ്വയം വിശ്വസിക്കുക. പ്രേമം സിനിമയ്ക്കു ശേഷമാണ് എനിക്ക് ഞാൻ സുന്ദരിയാണെന്ന തിരിച്ചറിവ് ഉണ്ടായത്. ആ സിനിമയ്ക്കു വേണ്ടി മെയ്ക്കപ്പ് ഇടാമെന്നും മുടി സെറ്റ് ചെയ്യാമെന്നുമൊക്കെ ഞാൻ സംവിധായകൻ അൽഫോൻസ് പുത്രനോടു പറഞ്ഞു. പക്ഷേ അതിന്റെ ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.’ പ്രേമം എന്ന സിനിമ ചെയ്യാൻ ക്ഷണിച്ചപ്പോഴുളള അനുഭവം സായ് പല്ലവി പങ്കു വച്ചു.
‘ചിത്രം റിലീസ് ആയ ദിവസം എനിക്ക് പേടിയായിരുന്നു. സ്ക്രീനിൽ എന്നെ കാണുമ്പോൾ, ഇത് ഏത് പെൺകുട്ടിയെയാണ് പിടിച്ച് അഭിനയിപ്പിച്ചിരിക്കുന്നത് എന്നൊക്കെ സംവിധായകന് വിമർശനം നേരിടേണ്ടി വരുമോ എന്ന പേടി. പക്ഷേ, പ്രേക്ഷകർ ആ കഥാപാത്രത്തെ സ്വീകരിച്ചു. അങ്ങനെയാണ് ആത്മവിശ്വാസമുള്ള ഒരു വ്യക്തിയായി ഞാൻ പരുവപ്പെട്ടത്. വെറുതെ സുന്ദരിയായി പ്രത്യക്ഷപ്പെടുന്നതിലല്ല, കഥാപാത്രം പ്രധാനപ്പെട്ടതായിരിക്കണമെന്ന തിരിച്ചറിവുണ്ടായ ചിത്രമായിരുന്നു പ്രേമം’ സായ് പറഞ്ഞു.
‘പ്രേക്ഷകർ നൽകിയ സ്നേഹമാണ് എനിക്ക് ആത്മവിശ്വാസം നൽകിയത്. ആ സ്നേഹത്തിന് പകരമായി എന്തെങ്കിലും നൽകേണ്ടതില്ലേ എന്ന ചിന്ത മനസിൽ വന്നു. ഞാൻ എങ്ങനെയാണോ അങ്ങനെ തന്നെ ആയിരിക്കാനുള്ള തീരുമാനം എടുത്തത് അതിനുശേഷമാണ്. ഒരു മെയ്ക്കപ്പും ഇല്ലാതെ ഞാൻ നടക്കുന്നതു കണ്ട് ഏതെങ്കിലും ഒരാൾക്ക് പോസിറ്റീവായി തോന്നിയാൽ അതു വലിയ കാര്യമാണ്. മെയ്ക്കപ്പില്ലാതെ തന്നെ ഞാൻ സുന്ദരിയായി വേറെ ഒരാൾക്കു തോന്നിയാൽ അവരും ആ വഴി തിരഞ്ഞെടുക്കാൻ ശ്രമിക്കുമല്ലോ! പ്രേക്ഷകർ നൽകുന്ന സ്നേഹത്തിനു ഇങ്ങനെയൊക്കെയല്ലേ എനിക്ക് മറുപടി നൽകാൻ കഴിയുക. സായ് പല്ലവി പറഞ്ഞു.
say pallavi talk about her beauty
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...