
Malayalam Breaking News
സകലകലാശാലയിലെ പ്രധാന പുതുമുഖം ; നിരഞ്ജനും ധർമജനും അടിച്ചുപൊളിച്ച കോളേജ് !!
സകലകലാശാലയിലെ പ്രധാന പുതുമുഖം ; നിരഞ്ജനും ധർമജനും അടിച്ചുപൊളിച്ച കോളേജ് !!
Published on

By
സകലകലാശാലയിലെ പ്രധാന പുതുമുഖം ; നിരഞ്ജനും ധർമജനും അടിച്ചുപൊളിച്ച കോളേജ് !!
പുതുവർഷത്തിൽ ആദ്യ ചിത്രമാകാൻ ഒരുങ്ങുകയാണ് സകലകലാശാല . ജനുവരി നാലിനാണ് സിനിമ റിലീസ് ചെയ്യുന്നത്. ക്യാമ്പസ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ നിരഞ്ജനും മാനസ രാധാകൃഷ്ണനുമാണ് നായിക നായകന്മാരായി എത്തുന്നത്.
ധർമജൻ, ഗ്രിഗറി , ടിനി ടോം , ഹരീഷ് കണാരൻ തുടങ്ങി നാല്പതോളം പുതുമുഖങ്ങൾ അണിനിരക്കുന്ന ചിത്രത്തിനു ഇന്നുവരെ ഒരു സിനിമയിലും മുഖം കാണിക്കാത്ത കോളേജ് ആണ് ലൊക്കേഷൻ ആയിരിക്കുന്നത്. കോട്ടയം ജില്ലയിൽ സ്ഥിതി ചെയ്യുന്ന കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിശ്വാൽ സയൻസ് ആണ് സകലകലാശാലയുടെ ലൊക്കേഷൻ.
അതിമനോഹരമായ ക്യാമ്പസ് അന്തരീക്ഷമാണ് ഇവിടെ. സകലകലാശാലയുടെ പാട്ടുകളും ട്രെയ്ലറും കാണുമ്പൊൾ തന്നെ ഇന്ന്വരെ കാണാത്ത ഒരു കോളജിന്റെ പുതുമ നൽകാൻ കെ ആർ നാരായണൻ ഇന്സ്ടിട്യൂട്ടിലൂടെ സാധിച്ചിട്ടുണ്ട്.
വിനോദ് ഗുരുവായൂർ സംവിധാനം ചെയ്യുന്ന സകലകാലശാല നിർമിച്ചിരിക്കുന്നത് ഷാജി മൂത്തേടനാണ്. മുരളി ഗിന്നെസ്ഉം , ജയരാജ് സെഞ്ചുറിയും ചേർന്നാണ് തിരക്കഥ രചിചിരിക്കുന്നത്.
ഷമ്മി തിലകൻ, പാഷാണം ഷാജി, അലൻസിയർ, അനിൽ മുരളി, മേഘനാഥൻ, ഗ്രേസ് ആന്റണി, സാനിയ ഇയ്യപ്പൻ, ജോസഫ് അന്നം കുട്ടി,സുബീഷ്, നസീർ സംക്രാന്തി, തമിഴ് താരം രമേഷ് തിലക് എന്നീ വൻ താരനിരയോടൊപ്പം നാൽപ്പതോളം പുതുമുഖങ്ങളും ചിത്രത്തിലുണ്ട്.
sakalakalashala shooting location
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...