” എന്നെ ഒരുപാട് പേര് ചതിച്ചു ,ഒരുപാട് നഷ്ടങ്ങളുണ്ടായി ” – വെളിപ്പെടുത്തലുമായി രാക്ഷസൻ നായകൻ വിഷ്ണു വിശാൽ
സിനിമയിൽ വളരെ മുൻപ് തന്നെ വിഷ്ണു വിശാൽ എത്തിയെങ്കിലും നായകനായി പേരെടുക്കുന്നത് രാക്ഷസനിലൂടെയാണ് . രാക്ഷസന്റെ ഗംഭീര വിജയം വിഷ്ണു വിശാലിനും അവസരങ്ങൾ ഏറെ കൊണ്ടുവന്നു. എന്നാൽ താൻ വ്യക്തി ജീവിതത്തിൽ അസ്വസ്ഥനാണെന്നു വ്യക്തമാക്കിയിരിക്കുകയാണ് വിഷ്ണു വിശാൽ.
തന്നെ സംബന്ധിച്ച് ഒരുപാട് പ്രത്യേകതകള്‍ നിറഞ്ഞ വര്‍ഷമാണെന്ന് വിഷ്ണു വിശാല്‍ പറയുന്നു. 2018 ന്റെ അവസാനത്തില്‍ വികാരാധീനനായി ആരാധകര്‍ക്കായി ഒരു സന്ദേശം പങ്കുവച്ചിരിക്കുകയാണ് വിഷ്ണു വിശാല്‍.
2018 എന്റെ ജീവിതത്തിലെ ഏറ്റവും വിചിത്രമായ ഒരു വര്‍ഷമായിരുന്നു. രാക്ഷസന്റെ വിജയം വളരെ മനോഹരമായ ഒരു സമ്മാനമായിരുന്നു. സില്ക്കുവാര്പട്ടി സിങ്കം എന്ന ഒരു സിനിമയും എന്നെ തേടിയെത്തി. ഒരുപാട് പേര് എന്നെ ചതിച്ചു. യഥാര്‍ഥ സുഹൃത്തുക്കള്‍ ആരെന്ന് അറിയാന്‍ സാധിച്ചു. വ്യക്തിജീവിതത്തില്‍ ഒരുപാട് നഷ്ടങ്ങള്‍ സംഭവിച്ചു. ഇനി 2019 വരുന്നുവെന്നും വിഷ്ണു ട്വീറ്റ് ചെയ്തു.
വിവാഹമോചിതനാവുന്നുവെന്ന വാര്‍ത്ത വിഷ്ണു തന്നെയാണ് ആരാധകരുമായി പങ്കുവച്ചത്. താനും ഭാര്യ രജനിയുമായി ഒരു വര്‍ഷമായി വേര്‍പിരിഞ്ഞു ജീവിക്കുകയാണെന്നും നിയമപരമായി വേര്‍പിരിഞ്ഞുവെന്നും വിഷ്ണു ട്വീറ്റ് ചെയ്തിരുന്നു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...