മമ്മൂട്ടിയെ നായകനാക്കി പുതിയ പടത്തിന്റെ അനൗൺസ്മെന്റെന്ന് പ്രചാരണം; അവസാനം ഫാൻസ് ശശി !! പ്രിത്വി എത്തുന്നത് പേട്ടയുമായി…
നാളെ രാവിലെ 9 മണിക്ക് ഒരു ലൈവ് വീഡിയോ ഉണ്ടാകും. വളരെ പ്രധാനപ്പെട്ട ഒരു അനൗൺസ്മെന്റ് ആരാധകരോട് അറിയിക്കാനുണ്ട്. അതൊരു സർപ്രൈസ് ആണെന്ന് പറയുക. എന്താണെന്നറിയാൻ ആകാംഷയോടെ രാവിലെ 9 മാണി ആകാനായി കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്ന് ലൈവ് കാണുമ്പോൾ ലൂസിഫറിനെ കുറിച്ചല്ല പറയാനുള്ളതെന്നും, മറ്റൊരു സർപ്രൈസ് നിങ്ങൾക്കായി ഉണ്ടെന്നും പക്ഷെ ഉച്ച വരെ കാത്തിരിക്കണമെന്നും പറയുക. ഏതൊരു ആരാധകനും വളരെയധികം പ്രതീക്ഷ ഉണ്ടാക്കാവുന്ന ഒരു പ്രവൃത്തി ആണത്. അവരെ കുറ്റം പറയാൻ പറ്റില്ല.
ഈ സമയം കൊണ്ട് മറ്റൊരു കൂട്ടർ കാള പെറ്റെന്നു കേട്ടപ്പോഴേ കയറെടുത്ത തുടങ്ങിയിരുന്നു. മോഹൻലാലിന് ശേഷം മ്മൂട്ടിയെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യാൻ പോകുന്ന സിനിമയുടെ അനൗണ്സ്മെന്റാണെന്ന് ചിലർ. ചിലർ പ്രചരിപ്പിച്ചതാകട്ടെ ഫഹദിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തെ കുറിച്ച് സംസാരിക്കാനാണെന്ന്. അങ്ങനെ സിനിമ ഗ്രൂപുകളിൽ താളിന്റെ അയ്യര് കളിയായിരുന്നു കുറച്ചു നേരം.
എന്തായാലും അവസാനം ആ സർപ്രൈസ് പുറത്തു വിട്ടു. രജനികാന്തിന്റെ പൊങ്കൽ ചിത്രം പേട്ട കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത് പ്രിത്വിരാജിന്റെ നിർമ്മാണ കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണത്രേ. കൂടെ ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ഉണ്ട്. പ്രതീക്ഷിച്ച അത്രയൊന്നുമില്ലേലും അതും ചെറിയ ഒരു സർപ്രൈസ് തന്നെയായിരുന്നു ആരാധകർക്ക്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...