Connect with us

ധനുഷിനായി എന്റെ ഉമ്മാന്റെ പേരിന്റെ സ്‌പെഷ്യൽ സ്‌ക്രീനിങ് !! സിനിമ കണ്ട ധനുഷ് ടോവിനോയോട് പറഞ്ഞത്…..

Malayalam Breaking News

എന്റെ ഉമ്മാന്റെ പേര് വിജയകരമായി ബോക്‌സോഫീസിൽ മുന്നേറികൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ച തിയേറ്ററുകളിലേക്കെത്തിയ സിനിമയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇത്തവണത്തെ ക്രിസ്മസിന് പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയ ചിത്രങ്ങളിൽ തിയ്യേറ്ററുകൾ കുറവായിട്ടു പോലും മികച്ച വിജയം നേടാൻ എന്റെ ഉമ്മാന്റെ പേരിന് സാധിച്ചിട്ടുണ്ട്. ഒരു ഉമ്മയുടെയും മകന്റെയും കഥ പറയുന്ന ചിത്രം കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ ഒരുപോലെ ഇഷ്ട്ടപ്പെടുന്ന ചിത്രമാണ്. അച്ഛനെ നഷ്ട്ടപ്പെട്ട മകൻ തന്റെ അമ്മയെയും മറ്റു ബന്ധുക്കളെയും തേടി നാട്ടിലെത്തുന്നതും അന്വേഷിക്കുന്നതും വളരെ രസകരമായാണ് ജോസ് സെബാസ്റ്റ്യൻ അവതരിപ്പിച്ചിരിക്കുന്നത്.

ഇപ്പോഴിതാ നടൻ ധനുഷിന് വേണ്ടി എന്റെ ഉമ്മാന്റെ പേരിന്റെ സ്പെഷ്യൽ സ്ക്രീനിംഗ് നടന്നു എന്നും, ചിത്രത്തെയും ടോവിനോയുടെ അഭിനയത്തേയും ഒരുപാട് പുകഴ്ത്തി ധനുഷ് സംസാരിച്ചുവെന്നുമുള്ള വാർത്തകളാണ് പുറത്തുവന്നു കൊണ്ടിരിക്കുന്നത്. മാരി 2 എന്ന ചിത്രത്തിൽ ധനുഷിന്റെ മാസ്സ് വില്ലനായെത്തി ടോവിനോ കയ്യടി വാങ്ങികൊണ്ടിരിക്കുകയാണ്. മുൻപ് ധനുഷിന്റെ നിർമ്മാണ കമ്പനി ടോവിനോയുടെ സിനിമകൾ നിർമ്മിച്ചിട്ടുമുണ്ട്.

“ടോവിനോ ബ്രദർ സൂപ്പെറാ നടിച്ചിരിക്കേൻ. അപ്പപ്പ, എന്ന ഫീലിംഗ് ബ്രോ” എന്നാണത്രെ ധനുഷ് സിനിമ കണ്ടതിന് ശേഷം പറഞ്ഞത്. ഉർവശിയുടെ അഭിനയത്തേയും വാനോളം ധനുഷ് പുകഴ്ത്തിയത്രെ. ചിത്രത്തിലെ ഹരീഷ് കണാരന്റെ കഥാപാത്രം ഏറെ ഇഷ്ടപെട്ട ധനുഷ് “യാരട അന്ത തിമിര് പുടിച്ച പയ്യൻ. കോമഡി സീൻസ് എല്ലാം സെമ്മ വർക്ഔട്ട് ആയിട്ടേൻ” എന്നും പറഞ്ഞുവത്രേ.

Ente Ummante Peru Special Screening for Dhanush

More in Malayalam Breaking News

Trending