” നയൻതാരയുടെ ഒപ്പമുള്ള ആ സിനിമയുടെ പേരിൽ ഞാൻ വഞ്ചിക്കപ്പെട്ടു, ഇപ്പോളും അതിലഭിനയിച്ചതോർത്ത് നിരാശയാണ്” – കാതൽ സന്ധ്യ
തെന്നിന്ത്യയിൽ കാതൽ എന്ന ഒറ്റ സിനിമയിലൂടെ തരംഗമായ നടിയാണ് കാതൽ സന്ധ്യ. മലയാള സിനിമ ലോകത്ത് അരങ്ങേറ്റം കുറിച്ച സന്ധ്യ , വല്ലവൻ എന്ന ചിമ്പു – നയൻതാര ചിത്രത്തിലും അഭിനയിച്ചിരുന്നു. എന്നാൽ ആ ചിത്രത്തിലൂടെ താൻ വഞ്ചിക്കപ്പെട്ടു എന്നാണ് സന്ധ്യ ഇപ്പോൾ പറയുന്നത്.
ആ ചിത്രത്തെക്കുറിച്ച് ഓര്‍ക്കുമ്ബോള്‍ ഇപ്പോള്‍ നിരാശ മാത്രമാണെന്ന് താരം ഒരു തമിഴ് മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ തുറന്നു പറയുന്നു.2006ല്‍ പുറത്തിറങ്ങിയ വല്ലവനില്‍ സന്ധ്യയ്ക്കൊപ്പം നയന്‍താര, റീമാ സെന്‍ എന്നിവരും എത്തിയിരുന്നു. ചിമ്ബുവിനൊപ്പം നയന്‍താരയുടെ ഗ്ലാമര്‍ പ്രദര്‍ശനം ഏറെ ചര്‍ച്ചയാകുകയും ചെയ്തിരുന്നു. എന്നാല്‍ ഈ ചിത്രം തന്നോട് കഥ പറഞ്ഞ രീതിയില്‍ അല്ല എടുത്തതെന്ന് താരം പറയുന്നു.
‘എന്നോട് പറഞ്ഞ കഥയും പുറത്തിറങ്ങിയ സിനിമയും തമ്മില്‍ ഒരുപാടു വ്യത്യാസമുണ്ടായിരുന്നു. ഒരു സൗഹൃദത്തിന്റെ കഥയായാണ് എനിക്കു മുന്നില്‍ അവതരിപ്പിച്ചത്. അതു പറഞ്ഞാല്‍ ഒരു പക്ഷേ ഇതല്ലല്ലോ വല്ലവന് എന്ന സിനിമ എന്നു വരെ നിങ്ങള്‍ക്കു തോന്നിയേക്കാം. സിനിമ റിലീസായപ്പോഴേക്കും എന്റെ റോളാകെ മാറിപ്പോയിരുന്നു.വല്ലവനെക്കുറിച്ചോര്ക്കുമ്ബോള് ഇപ്പോഴും നിരാശയാണ് മനസില്‍.’ സന്ധ്യ പറയുന്നു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...