” ഇപ്പോൾ വീട്ടിൽ എത്തുന്നവരോട് ചായക്ക് പകരം കുറച്ച് കഞ്ഞി എടുക്കട്ടേ എന്നാണ് ഞാൻ ചോദിക്കുന്നത് ” – സ്വയം ട്രോളി മഞ്ജു വാര്യർ
വിവാദങ്ങൾ സൃഷ്ടിച്ചെങ്കിലും മോഹൻലാലിൻറെ ഒടിയൻ തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. തുടക്കത്തിലേ മോശം പ്രതികരണങ്ങൾ പിന്നീട് ഉണ്ടായില്ല. എങ്കിലും ട്രോളുകൾ സജീവമായിരുന്നു. ഒടിയനിലെ മഞ്ജു വാര്യരുടെ ഒരു ഡയലോഗാണ് ഏറ്റവും ഹിറ്റായത് .
‘കുറച്ചു കഞ്ഞിയെടുക്കട്ടേ’ എന്ന ഡയലോഗ്ഗ് ട്രോളന്മാര് ആഘോഷമാക്കുകയാണ്. സമ്മര്‍ദ്ദം നിറഞ്ഞു നില്ക്കുന്ന സമയത്ത് മോഹന്‍ലാലിന്റെ കഥാപാത്രത്തോട് മഞ്ജു പറഞ്ഞ ഡയലോഗ് ആണിത്. എന്നാല്‍ ഈ തഗ് ലൈഫ് മഞ്ജുവും അഘോഷമാക്കിയിരിക്കുകയാണ്.
‘ഞാന്‍ ഏറ്റവും കൂടുതല്‍ ആസ്വദിച്ചത് എന്നെ പറ്റിയുള്ള ട്രോളുകളാണ്. എനിക്ക് ആറ്റുനോറ്റുകിട്ടിയ ട്രോളാണ്, ഞാന്‍ പൊളിക്കും. ആ ട്രോളിന്റെ പിന്നിലുള്ളവരെ എനിക്ക് അഭിനന്ദിക്കണമന്നുണ്ട്. ഞാന്‍ ശരിക്കും ആസ്വദിച്ചു. ശരിക്കും സിനിമയില്‍ കാണുമ്ബോള്‍ അങ്ങനെയൊന്നും തോന്നിയില്ല അപാര സെന്‍സ് ഓഫ് ഹ്യൂമറുള്ളയാള്‍ക്കേ അങ്ങനെയൊക്കെ കണ്ടുപിടിക്കാന്‍ പറ്റു. വീട്ടില്‍ വരുന്നവരോടൊക്കെ ചായ എടുക്കട്ടെ എന്നല്ല കഞ്ഞിയെടുക്കട്ടെ എന്നാണ് ഞാനിപ്പോള്‍ ചോദിക്കുക’- മഞ്ജു പറഞ്ഞു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...