ചൈനീസ് ആപ്പായ ടിക് ടോക് തരംഗമാണ് ഇപ്പോള്‍ എല്ലായിടത്തും.എന്നാല്‍ ഈ ടിക് ടോക്കിനു പിന്നില്‍ വന്‍ ചതിക്കുഴികളുണ്ടെന്നും പല യുവതികളുടേയും ഫോട്ടോകളും വീഡിയോകളും പോണ് സൈറ്റുകള്‍ക്കായി എടുക്കുന്നുവെന്നുമുള്ള ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
ലൈക്കും ഫോളോവേഴ്സും കൂടുതല്‍ ലഭിക്കാനായി അര്‍ധ നഗ്നവിഡിയോകള്‍ പോസ്റ്റ് ചെയ്യുന്ന പെണ്‍കുട്ടികളുടെ എണ്ണം കുത്തനെ കൂടിയിട്ടുണ്ട്. ലൈക്ക് കുറഞ്ഞ പോയാല്‍ അടുത്ത വിഡിയോയില്‍ കൂടുതല്‍ സെക്സിയായി എത്താന്‍ കുട്ടികള്‍ തയാറാകുന്നുവെന്നത് വന്‍ ഭീഷണിയാണ്. ടിക് ടോക്കില്‍ നിന്നുള്ള പല വിഡിയോകളും ഇതിനകം തന്നെ മുന്‍നിര പോണ് സൈറ്റുകളിലും യുട്യൂബ്, ഫെയ്സ്ബുക് പോലും പൊതു പോര്‍ട്ടലുകളിലും ‘സെക്സ്’ എന്ന ടാഗോടെ പോസ്റ്റ് ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു.
ടിക് ടോക് പോസ്റ്റ് ഉടമയുടെ അനുമതിയോടെയല്ല ഈ കാര്യങ്ങളൊന്നും നടക്കുന്നത് എന്നതാണ് വസ്തുത. ടിക് ടോകിലെ 15 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളുടെ സെക്സി വിഡിയോകള്‍ മാത്രം ഉള്‍പ്പെടുത്തി വിഡിയോ ബ്ലോഗുകളും വെബ്സൈറ്റുകളും ചെയ്യുന്നവരുണ്ട്. ടിക് ടോക് ആപ്പ് ഓപ്പണ്‍ ചെയ്താൽ തന്നെ ഇത്തരം നിരവധി വിഡിയോകളാണ് മുന്നിലേക്ക് വരുന്നത്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...