പ്രിയപ്പെട്ട ടോവി, ഉർവ്വശി … ഇനിയും ഒരുപാട് കാലം സഞ്ചരിക്കാനുണ്ട്. മനസ്സിന്റെ കൂട്ടായി … എന്റെ ഉമ്മാന്റെ പേര് കണ്ടതിനു മധുപാൽ പറഞ്ഞത്…
വേരുകളും ബന്ധങ്ങളും അന്വേഷിച്ചു പോവുന്ന ഒരു മകന്റെ ജീവിതയാത്രയുടെ കഥയുമായി ‘എന്റെ ഉമ്മാന്റെ പേര്’ ഇന്നലെ തിയേറ്ററുകളിലെത്തി. പേരു സൂചിപ്പിക്കും പോലെ തന്നെ ഒരു ഉമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ചിറ്റ്ഹാതെ പ്രശംസിച്ചു ഒരുപാട് പേരാണ് മുന്നോട്ട് വരുന്നത്, ഇപ്പോഴിതാ സംവിധായകൻ മധുപാലും ചിത്രത്തെ കുറിച്ച് നല്ല അഭിപ്രായങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്.
തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് എന്റെ ഉമ്മാന്റെ പേരിനെ കുറിച്ച് മധുപാൽ വാചാലനായിരിക്കുന്നത്. മധുപാലിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം….
“വീണ്ടും ഒരു സിനിമ കണ്ടു എന്റെ ഉമ്മാന്റെ പേര്..
ജീവിതത്തിൽ അനാഥനാകുന്നത് മരണത്തിന് തുല്യം എന്നത് അനുഭവിച്ചാൽ മാത്രം മനസ്സിലാവുന്നതാണ്.ഹമീദിന്റെ കണ്ടെത്തലും തിരിച്ചറിവും ഒരായുസ്സിന്റെ പുണ്യമാണ്. നേർത്ത തേങ്ങലും വീഴാറായ കണ്ണീരും മുന്നോട്ടുള്ള കാഴ്ചയിൽ ഒപ്പമുണ്ടാവുന്നത് ഭാഗ്യമാണ്. അതൊരിക്കലും അസ്തമയമാകുന്നില്ല. ഹമീദ്യം ഉമ്മയും ജീവിതത്തിന്റെ വിസ്മയമാകുന്നു. വാക്കുകൾ അർത്ഥമില്ലാത്ത അക്ഷരങ്ങളല്ലെന്നും അത് അനുഭവിപ്പിക്കുന്നതെന്നും ആ ഉമ്മയും മകനും ഓർമിപ്പിക്കുന്നു.
പ്രിയപ്പെട്ട ടോവി, ഉർവ്വശി … ഇനിയും ഒരുപാട് കാലം സഞ്ചരിക്കാനുണ്ട്. മനസ്സിന്റെ കൂട്ടായി …”
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...