
Malayalam Breaking News
ടിക് ടോക്കിൽ തിളങ്ങി…മജേഷ് ഇനി ബിഗ്സ്ക്രീനിലെ താരം
ടിക് ടോക്കിൽ തിളങ്ങി…മജേഷ് ഇനി ബിഗ്സ്ക്രീനിലെ താരം
Published on

ടിക് ടോക്കിൽ തിളങ്ങി…മജേഷ് ഇനി ബിഗ്സ്ക്രീനിലെ താരം
ടിക് ടോക് താരമായ മജേഷിനെ ഇനി ബിഗ് സ്ക്രീനിൽ കാണാം. വ്യത്യസ്ത ടിക് ടോക് വീഡിയോകളിലൂടെ സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരെ നേടിയെടുത്ത മജേഷ് ചോതി എന്ന മജയാണ് അനസ് കടലുണ്ടി സംവിധാനം ചെയ്യുന്ന 1994 എന്ന ചിത്രത്തിലൂടെയാണ് ബിഗ് സ്ക്രീനില്‍ എത്തുന്നത്.
ചുമട്ടുതൊഴിലാളിയായ മജയ്ക്ക് ഭാര്യയാണ് ടിക് ടോക് പരിചയപ്പെടുത്തിയത്. പിന്നീട് അദ്ദേഹവും കൂട്ടുകാരുമൊക്കെയായി നിരവധി ടിക് ടോക് വീഡിയോകള്‍ ഒരുക്കി സോഷ്യല്‍ മീഡിയയില്‍ ഇടുകയായിരുന്നു. ഇവയൊക്കെ ഏറെ വൈറലുമായിട്ടുണ്ട്.
തേപ്പുകഥകള്‍ ഏറെ ടിക് ടോകിലൂടെ ആളുകള്‍ പുറത്തു വിട്ട് തുടങ്ങിയപ്പോള്‍ മജ മറ്റൊരു വീഡിയോ ഇറക്കി ഏറെ വൈറലായിരുന്നു. അതില്‍ മജേഷ് പറഞ്ഞത് ഇങ്ങിനെയായിരുന്നു, ‘നിങ്ങളൊക്കെ പറയുന്ന തേപ്പിന്റെ കഥകളല്ല. ദേ ഈ നില്ക്കുന്നു എട്ടു വര്‍ഷത്തെ പ്രേമം. ഒന്‍പത് വര്‍ഷത്തോളം നീണ്ട ദാമ്പത്യം. അല്ലാതെ തേപ്പൊന്നുമല്ല മക്കളെ, ഇതൊക്കെയാണ് ലൈഫ്..’ ഭാര്യയുമൊത്തുള്ള മജേഷിന്റെ ഈ ടിക് ടോക് വീഡിയോകള്‍ക്ക് ഒരു ലക്ഷത്തിലേറെ ലൈക്കുകളും നിരവധി ഷെയറുകളുമാണ് ലഭിച്ചത്.
ടിക് ടോക് വീഡിയോയ്ക്ക് താഴെ ഒരു മെസേജാണ് മജയെ തേടിയെത്തിയത്. അഭിനയിക്കാന്‍ താത്പര്യമുണ്ടോ എന്നായിരുന്നു ചോദ്യം. അപ്പോള്‍ തന്നെ താന്‍ യെസ് എന്ന് പറഞ്ഞുവെന്നും മജേഷ് മാധ്യമങ്ങളോട് പറയുന്നു.ടിക് ടോക്കിലൂടെ ഇതിനകം നിരവധിപേർ സിനിമയിലെത്തിയിട്ടുണ്ട്.
tik tok hero maju’s new movie
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...