ഏറെ കാത്തിരുപ്പുകൾക്കൊടുവിൽ പുറത്തിറങ്ങിയ ഒടിയൻ വിവാദത്തോടെയായിരുന്നു തിയേറ്ററിൽ എത്തിയത്. ആദ്യം ഹർത്താൽ, പിന്നാലെ നെഗറ്റീവ് റിവ്യുകൾ. ഏതായാലും ആദ്യ ദിവസത്തെ നെഗറ്റീവ് റിവ്യുകളെ പിന്തള്ളി പിന്നാലെ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് മോഹൻലാൽ ഫാൻസും ഫാമിലി പ്രേക്ഷകരും.
സംവിധായകൻ ശ്രീകുമാർ മേനോന്റെ മാർക്കറ്റിംഗ് തന്ത്രങ്ങൾ നിരവധി തവണ പരിഹാസത്തിന് കാരണമായിരുന്നു. എന്നാൽ, ഇപ്പോഴിതാ, വിവാദങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് മോഹൻലാൽ. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത് എന്നും മാസ്സ് എന്ന ഘടകം സിനിമയിൽ നിന്നും മാറ്റിനിർത്തുന്നതാണ് നല്ലതെന്നും അദ്ദേഹം പറയുന്നു.
“ശ്രീകുമാറിന്റെ മാര്‍ക്കറ്റിംഗ് മികച്ചതായിരുന്നു എന്നും, അത് തന്നെയായിരുന്നു വേണ്ടത്. മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ സിനിമയ്ക്ക് വേണ്ടിവന്നു. രണ്ടാമൂഴത്തിനെക്കുറിച്ചുള്ള ചോദ്യത്തിന് ചില തെറ്റിദ്ധാരണകൾ വന്നിരുന്നു. അങ്ങനെ പ്രോജക്ട് നിന്നുപോയെങ്കിലും അത് ഉടന്‍ ആരംഭിക്കും എന്ന് തന്നെയാണ് പ്രതീക്ഷ. ” – ഒരു ടെലിവിഷന്‍ ചാനലിലാണ് മോഹന്‍ലാല്‍ പ്രതികരിച്ചത്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...