
Malayalam Breaking News
വെടിവെയ്പ്പിൽ ആരെയും സംശയമില്ല ,പക്ഷെ 25 കോടി രൂപക്കായി വധ ഭീഷണിയുണ്ട് – ലീന മരിയ പോൾ
വെടിവെയ്പ്പിൽ ആരെയും സംശയമില്ല ,പക്ഷെ 25 കോടി രൂപക്കായി വധ ഭീഷണിയുണ്ട് – ലീന മരിയ പോൾ
Published on

By
വെടിവെയ്പ്പിൽ ആരെയും സംശയമില്ല ,പക്ഷെ 25 കോടി രൂപക്കായി വധ ഭീഷണിയുണ്ട് – ലീന മരിയ പോൾ
തന്റെ സലൂണിനു നേരെയുണ്ടായ വെടിവെയ്പ്പിൽ ആരെയും സംശയമില്ലെന്നു നടി ലീന മരിയ പോൾ. രാത്രി ഏഴിന് സുഹൃത്തിന്റെ വീട്ടിൽ പോലീസ് നിർദേശ പ്രകാരം ചോദ്യം ചെയ്യലിന് വിധേയയായ ലീന , മൂന്നു മണിക്കൂർ നീണ്ട നടപടികൾക്ക് സഹകരിച്ചു. 25 കോടി രൂപ തന്നില്ലെങ്കിൽ വധിക്കുമെന്നു ഭീഷണിപ്പെടുത്തി രവി പൂജാരി എന്ന പരിചയപ്പെടുത്തിയ ഒരാൾ നവംബർ മുതലാണ് ഭീഷണിപ്പെടുത്തിത്തുടങ്ങിയത്.
വധിക്കുമെന്ന് ഭീഷണിപ്പടുത്തിയ ഇയാളുടെ സംസാരം ഇംഗ്ലിഷിലായിരുന്നു. എല്ലാം വിദേശത്തു നിന്നുള്ള ഇന്റർനെറ്റ്കോളുകളായിരുന്നു. ലീന ഉൾപ്പെട്ട വഞ്ചനകേസിലെ കൂട്ടുപ്രതിയായ സുകാഷ് ചന്ദ്രശേഖറിനെപ്പറ്റി രവി പൂജാരിയുടെ ഭീഷണികളിൽ പരാമർശമില്ലായിരുന്നുവെന്നും മൊഴിയിലുണ്ട്.
അക്രമം എന്തിനാണെന്നറിയില്ല. അക്രമം നടത്തിയവരെ അറിയില്ലെന്നും ലീന വ്യക്തമാക്കി . പൊലീസ് ലീനയുടെ വിദേശകോളുകളുടെ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.കമ്മിഷണർ എം.പി.ദിനേശിന്റെ നിർദേശപ്രകാരം രൂപീകരിച്ച പ്രത്യേകസംഘത്തിന്റെ യോഗത്തിനു ശേഷമായിരുന്നു മൊഴി രേഖപ്പെടുത്തൽ. പൊലീസിന്റെ ആവശ്യപ്രകാരമാണു ലീന കൊച്ചിയിലെത്തിയത്. സിറ്റി സൗത്ത് ഇൻസ്പെക്ടർ സിബി ടോമിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണു കേസ് അന്വേഷിക്കുന്നത്.
leena mariya pauls statement
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...