
Malayalam Breaking News
മോഹന്‍ലാല്‍ പപ്പടമോ കംപ്യൂട്ടറോ എന്തു വേണമെങ്കിലും ഉണ്ടാക്കി വില്‍ക്കട്ടെ, അതിനെന്താ?
മോഹന്‍ലാല്‍ പപ്പടമോ കംപ്യൂട്ടറോ എന്തു വേണമെങ്കിലും ഉണ്ടാക്കി വില്‍ക്കട്ടെ, അതിനെന്താ?
Published on

മോഹന്‍ലാല്‍ പപ്പടമോ കംപ്യൂട്ടറോ എന്തു വേണമെങ്കിലും ഉണ്ടാക്കി വില്‍ക്കട്ടെ, അതിനെന്താ?
മോഹന്‍ലാലും ആന്റണിയും തമ്മിലുള്ള ബന്ധം മലയാളികള്‍ക്ക് പറഞ്ഞുകൊടുക്കേണ്ട അവശ്യം ഇല്ല. എന്നാല്‍ ആന്റണി പെരുമ്പാവൂര്‍ മോഹന്‍ലാലിന്റെ പണംകൊണ്ടാണു സിനിമ നിര്‍മ്മിക്കുന്നതെന്ന് പലരുടെയും പരാതി, അത് അങ്ങനെയല്ലെന്ന് പറയുന്ന ആന്റണി അങ്ങിനെ ആകണമെന്നുതന്നെയാണു എന്റെ ആഗ്രഹം എന്നു പറയുന്നു. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ആന്റണി ഇത് പറയുന്നത്.
ആന്റണിയുടെ വാക്കുകള്‍
മോഹന്‍ലാലിന്റെ പണംകൊണ്ടാണു ആന്റണി സിനിമയെടുക്കുന്നതെന്നാണു പലരുടെയും പരാതി. അങ്ങിനെയല്ല എന്നതാണു സത്യം. പക്ഷെ അങ്ങിനെ ആകണമെന്നുതന്നെയാണു എന്റെ ആഗ്രഹം. മോഹന്‍ലാലിനെപ്പോലെ ഒരു വലിയ മനുഷ്യന് എന്നെ വിശ്വസിച്ചു പണം ഏല്‍പ്പിക്കുന്നു എന്നതിലും വലിയ ബഹുമതിയുണ്ടോ. മോഹന്‍ ലാലിന്റെ പണംകൊണ്ടു നിര്‍മ്മിച്ചാല്‍ എന്താണുകുഴപ്പം.അതു മോഹന്‍ലാലിനെ മാത്രം ബാധിക്കുന്ന കാര്യമല്ലെ.
പുറത്തു നില്‍ക്കുന്നവര്‍ക്ക് അതിലെന്തുകാര്യം. മോഹന്‍ലാല്‍ പപ്പടമോ കംപ്യൂട്ടറോ എന്തു വേണമെങ്കിലും ഉണ്ടാക്കി വില്‍ക്കട്ടെ. അതിനെന്തിനാണു പുറത്തുള്ളവര്‍ അസ്വസ്ഥരാകുന്നത്. അദ്ദേഹത്തിന്റെ പ്രതിഫലം വലുതാണെങ്കില്‍ അതു നല്കാവുന്നവര് സിനിമ നിര്‍മ്മിക്കട്ടെ. പ്രതിഫലം കൂട്ടി മലയാള സിനിമ നശിപ്പിച്ചുവെന്നു പറയുന്ന ഒരാളും എന്റെ പ്രതിഫലം കൂടിപ്പോയി എന്നു പറഞ്ഞു നിര്‍മ്മാതാവിനോ പ്രസാധകനോ ജോലി ചെയ്യുന്ന സ്ഥാനപത്തിനോ തിരിച്ചു കൊടുത്തതായി കേട്ടിട്ടില്ല. ആന്റണി പറഞ്ഞു.
മലയാളത്തില്‍ മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ പലപ്പോഴും നിര്‍മ്മിക്കുന്നത് അദ്ദേഹത്തിന്റെ സന്തതസഹചാരിയും ഡ്രൈവറുമായ ആന്റണി പെരുമ്പാവൂരാണ്. വെറുമൊരു ഡ്രൈവര്‍ ബന്ധമല്ല ഇരുവര്‍ക്കുമിടയില്‍ എന്ന് കേരളക്കരയ്ക്ക് മുഴുവന്‍ അറിയാം. മോഹന്‍ലാല്‍ നായകനായ നരസിംഹത്തില്‍ തുടങ്ങിയ ആന്റണിയുടെ നിര്‍മ്മാണ ജീവിതം ഇപ്പോള്‍ എത്തി നില്‍ക്കുന്നത് ഒടിയനിലാണ്.
antony talk about production in mohanlal’s movie
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...