
Malayalam Breaking News
ഇതിനൊരവസാനം വേണം ; ആരാധകരുടെ സഹായമഭ്യർത്ഥിച്ച് 2.0 നിർമാതാക്കൾ രംഗത്ത് !!!
ഇതിനൊരവസാനം വേണം ; ആരാധകരുടെ സഹായമഭ്യർത്ഥിച്ച് 2.0 നിർമാതാക്കൾ രംഗത്ത് !!!
Published on

By
ഇതിനൊരവസാനം വേണം ; ആരാധകരുടെ സഹായമഭ്യർത്ഥിച്ച് 2.0 നിർമാതാക്കൾ രംഗത്ത് !!!
സിനിമാരംഗത്തെ പ്രതിസന്ധിയിലാക്കുന്ന ഒന്നാണ് വ്യാജ പതിപ്പ്. റിലീസിന് മുൻപും റിലീസ് ചെയ്ത ഇടാനും ഇത്തരത്തിൽ മോശങ്ങൾ നടക്കാറുണ്ട്. ഇത് സിനിമയുടെ കളക്ഷനെയും മറ്റും സാരമായി ബാധിക്കുകയും ചെയ്യും. തമിഴ് റോക്കർസ് പോലുള്ള സൈറ്റുകൾക്ക് ഒട്ടേറെ തവണ പൂട്ടിട്ടും അവർ ശക്തമായി തന്നെ ഇത്തരം കാര്യങ്ങളുമായി മുന്നോട്ട് പോകുകയാണ്. ഇപ്പോൾ ശങ്കർ – രജനികാന്ത് ചിത്രം 2.0 ഇന്റർനെറ്റിൽ ലഭ്യമായിരിക്കുകയാണ്.
ഈ അവസരത്തിൽ ഇതിനു തടയിടാൻ ചിത്രത്തിന്റെ ലിങ്ക് ആവശ്യപ്പെട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. വെബ് പൈറസി വിഷയങ്ങളില്‍ തമിഴ് സിനിമാ വ്യസായത്തെ പിടിച്ചുലച്ചു കൊണ്ടിരിക്കുന്ന തമിഴ് റോക്കേഴ്സിനെ കൂപ്പു കുത്തിക്കാന്‍ ആരാധകര്‍ കൂടി സഹായിക്കണമെന്നഭ്യര്‍ഥിച്ച് 2.0 എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സ് ആണ് രംഗത്ത് എത്തിയിരിക്കുന്നത്.
പകര്‍പ്പാവകാശം ലംഘിച്ചു കൊണ്ടു പുറത്തിറങ്ങിയ പതിപ്പുകളുടെ ലിങ്കുകള്‍ അയയ്ക്കൂ എന്നാണ് ലൈക്ക പ്രൊഡക്ഷന്‍സ് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. തങ്ങളുടെ നാലു വര്‍ഷത്തെ അധ്വാനം, കോടികളുടെ മുതല്‍, ആയിരത്തോളം വരുന്ന ടെക്നീഷ്യന്മാരുടെയും അധ്വാനം ഇവയൊത്തു ചേര്‍ന്ന് നല്കുന്ന ആ നല്ല അനുഭവത്തെ നശിപ്പിക്കരുതെന്നാണ് ട്വീറ്റിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. പൊറസിയോട് നോ പറയാം. പൈറേറ്റഡ് ലിങ്കുകള്‍ അയയ്ക്കൂ എന്ന് നിര്‍ദേശിച്ചു കൊണ്ട് ഒരു ഇമെയില്‍ ഐഡിയും നിര്‍മ്മാതാക്കള്‍ ട്വീറ്റിനൊപ്പം നല്‍കിയിട്ടുണ്ട്.
ആരാധകരുള്‍പ്പെടെ നിരവധി പേര് പൈറസിയെ വെറുക്കുന്നുവെന്ന് പറഞ്ഞ് രംഗത്തെത്തിയിട്ടുണ്ട്. റിലീസിനു മുമ്പേ ചിത്രം ചോര്‍ത്തുമെന്ന തമിഴ് റോക്കേഴ്സിന്റെ വെല്ലുവിളിയെത്തുടര്‍ന്ന് നിര്‍മ്മാതാക്കാള്‍ മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. തമിഴ് സിനിമയുടെ പൈറേറ്റഡ് വേര്‍ഷന്‍ ഇന്റര്‍നെറ്റിലെത്തിക്കുന്ന 12,000 ലേറെ വെബ്സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ ഇന്റര്‍നെറ്റ് സര്‍വ്വീസ് പ്രൊവൈഡര്‍മാരോട് ആവശ്യപ്പെടണമെന്ന ആവശ്യവും ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നു.
2.0 production house against film piracy
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...