മോഹൻലാൽ സ്വാമി ശരണമിട്ടു , പിന്നാലെ പൃഥ്വിരാജ് അയ്യപ്പൻ പ്രഖ്യാപിച്ചു – പ്രിത്വിരാജിനൊപ്പം വാവരായി മോഹൻലാൽ ??
ശങ്കർ രാമകൃഷ്ണൻ -പ്രിത്വിരാജ് ചിത്രം അയ്യപ്പൻ പ്രഖ്യാപിച്ചത് വളരെ ആവേശത്തോടെയാണ് ആളുകൾ ഏറ്റെടുത്തത്. ഏറെ നാളുകൾ കാത്തിരുന്നതിനു ശേഷമാണ് ഈ ബിഗ് ബജറ്റ് ചിത്രം പ്രഖ്യാപിക്കുന്നതെന്നു പ്രിത്വിരാജ് പറഞ്ഞിരുന്നു . ശബരിമലയും അയ്യപ്പനും എല്ലാം ചർച്ചാവിഷയമായ ഈ സമയത്ത് തന്നെയുള്ള ചിത്രത്തിന്റെ പ്രഖ്യാപനം ഏറെ ശ്രദ്ധ നേടിയിരുന്നു.
എന്നാൽ ഇപ്പോൾ ആരാധകരുടെ സംശയം മറ്റൊന്നാണ്. പൃഥ്വരാജ് സംവിധാനം ചെയ്യുന്ന ചിത്രമായ ലൂസിഫറിന്റെ ലൊക്കേഷനിലാണ് മോഹൻലാൽ ഇപ്പോൾ . വൈകിട്ട് പൃഥ്വിരാജ് ചിത്രം പ്രഖ്യാപിക്കും മുൻപ് തന്നെ മോഹൻലാൽ സ്വാമി ശരണം എന്നൊരു പോസ്റ്റ് ഇട്ടിരുന്നു.
ഈ പോസ്റ്റ് കണ്ട ആരാധകർ മോഹൻലാൽ പൃഥ്വിരാജ് ചിത്രത്തിന്റെ സൂചനയാണ് നല്കിയതാണോ എന്നാണ് സംശയിക്കുന്നത്. എന്നാൽ മണ്ഡലമാസാരംഭത്തിൽ ഭക്തനായ മോഹൻലാൽ ഇട്ട പോസ്റ്റാണെന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്.
ഇനി അയ്യപ്പനിൽ വാവർ സ്വമിയുടെ വേഷത്തിൽ മോഹൻലാൽ എത്തുമോയെന്നാണ് ആരാധകർക്ക് അറിയേണ്ടത്. കായംകുളം കൊച്ചുണ്ണിയിൽ ഇത്തിക്കര പാക്കിയായി മോഹൻലാൽ അതിഥി വേഷത്തിലെത്തിയത് തന്നെ ആ ചിത്രത്തിൽ വലിയ ഹിറ്റിനിടയാക്കി. ഇനി അയ്യപ്പനിൽ വാവരാരാണെന്നു കാത്തിരുന്നു കാണാം.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...