
Malayalam Breaking News
കമൽഹാസന് കൂട്ട് ദുൽഖർ; മത്സരം മമ്മൂട്ടിയോട് !! വാപ്പച്ചിയും മകനും നേർക്കുനേർ മത്സരത്തിനോ ?!
കമൽഹാസന് കൂട്ട് ദുൽഖർ; മത്സരം മമ്മൂട്ടിയോട് !! വാപ്പച്ചിയും മകനും നേർക്കുനേർ മത്സരത്തിനോ ?!
Published on

കമൽഹാസന് കൂട്ട് ദുൽഖർ; മത്സരം മമ്മൂട്ടിയോട് !! വാപ്പച്ചിയും മകനും നേർക്കുനേർ മത്സരത്തിനോ ?!
ഹിറ്റ് ചിത്രങ്ങളുടെ രണ്ടാം ഭാഗങ്ങൾ ഒരുക്കുന്നതിന്റെ തിരക്കിലാണ് തമിഴ്, മലയാളം സിനിമാ ഇൻഡസ്ട്രികൾ. അതിന്റെ ഭാഗമായി നിരവധി ചിത്രങ്ങൾ രണ്ട് ഭാഷകളിൽ നിന്നുമായി ഇതിനോടകം പുറത്തിറങ്ങിയിട്ടുണ്ട്. ഇപ്പോൾ തമിഴിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ തമിഴകം കാത്തിരിക്കുന്നത് രണ്ട് ചിത്രങ്ങളുടെ റീമേക്കിനായാണ്, തനിയൊരുവന്റേയും ഇന്ത്യന്റേയും.
കമല്‍ഹാസന്റെ ഇന്ത്യന്‍ 2 വിൽ മലയാളത്തിന്റെ സ്വന്തം ദുൽഖർ സൽമാനും ചിമ്പുവും ഉണ്ടെന്നാണ് സൂചന. പോലീസ് ഓഫിസറായാണ് ചിമ്പു എത്തുക. ഇരുവരും ഒരുമിച്ചെത്തുന്നതിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. ശങ്കര്‍ തന്നെയാണ് ഈ ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ജയമോഹനാണ് സംഭാഷണമൊരുക്കുന്നത്. ലൈക്ക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ജയം രവി, അരവിന്ദ് സ്വാമി, നയന്‍താര എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ തനി ഒരുവന് എന്ന ചിത്രത്തിന്റേയും രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുന്നുണ്ട്. മോഹന്‍രാജ സംവിധാനം ചെയ്ത ഈ ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ മമ്മൂട്ടി അഭിനയിക്കുന്നുണ്ടെന്ന് നേരത്തേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അങ്ങനെയെങ്കിൽ രണ്ട് ചിത്രങ്ങളും ഒരേസമയം റിലീസ് ആകുകയാണെങ്കിൽ പോരാട്ടം മമ്മൂട്ടിയും ദുൽഖറും തമ്മിലാകുമെന്ന് ഉറപ്പ്. പക്ഷേ, ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.
Dulquer and Mammootty movies in Tamil
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...