
Malayalam Breaking News
സര്‍ക്കാര്‍ സിനിമാ : വിജയിക്കെതിരെ കേസെടുത്ത് തൃശ്ശൂരിലെ ആരോഗ്യവകുപ്പ് അധികൃതര്‍
സര്‍ക്കാര്‍ സിനിമാ : വിജയിക്കെതിരെ കേസെടുത്ത് തൃശ്ശൂരിലെ ആരോഗ്യവകുപ്പ് അധികൃതര്‍
Published on

By
സര്‍ക്കാര്‍ സിനിമാ : വിജയിക്കെതിരെ കേസെടുത്ത് തൃശ്ശൂരിലെ ആരോഗ്യവകുപ്പ് അധികൃതര്‍
സർക്കാർ സിനിമയെ വിവാദങ്ങൾ വിട്ടൊഴിയുന്നില്ല. വിജയ്ക്കെതിരെയാണിപ്പോൾ കേസ് എടുത്തിരിക്കുന്നത്.
’സർക്കാർ’ സിനിമയുടെ പോസ്റ്ററുകളിൽ സിഗരറ്റ് വലിച്ച് നിൽക്കുന്ന ചിത്രം പ്രദർശിപ്പിച്ചതിന് നടൻ വിജയിനെ ഒന്നാംപ്രതിയാക്കി കേസെടുത്തത് . തൃശ്ശൂരിലെ ആരോഗ്യവകുപ്പ് അധികൃതരാണ് കേസെടുത്തത്.
വിതരണക്കമ്പനിയായ കോട്ടയം സായുജ്യം സിനി റിലീസ് രണ്ടാംപ്രതിയും നിർമാതാക്കളായ സൺ പിക്ചേഴ്സ് മൂന്നാംപ്രതിയും രാംദാസ് തിയേറ്റർ ഉടമ നാലാംപ്രതിയുമാണ്. ഇത്തരം ചിത്രങ്ങൾ തിയേറ്റർ വളപ്പിനുള്ളിൽ ഫ്ളക്സായി പ്രദർശിപ്പിച്ചതിനാണ് ഉടമ പ്രതിയായത്.
സിഗരറ്റ് ആൻഡ് അദർ ടുബാകോ പ്രൊഡക്ട് ആക്ട് പ്രകാരമാണ് കേസെടുത്തത്. ഈ നിയമത്തിന് 2011-ൽ ഉണ്ടാക്കിയ ചട്ടപ്രകാരം സിനിമകളുടെ പോസ്റ്ററുകളിൽ പുകവലിക്കുന്ന ചിത്രം പ്രദർശിപ്പിക്കാൻ പാടില്ല. രണ്ടുവർഷംവരെ തടവും ആയിരം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.
രാംദാസ് തിയേറ്ററിൽനിന്ന് നാല് ഫ്ളക്സ് ബോർഡുകളും ഒരു ഫ്ളക്സ് ബാനറുമാണ് പിടിച്ചെടുത്തത്. പോസ്റ്ററുകൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് സ്വമേധയാ കേസെടുക്കുകയായിരുന്നെന്ന് ഡി.എം.ഒ. കെ.ജെ. റീന പറഞ്ഞു.ഈ സിനിമ പ്രദർശിപ്പിക്കുന്ന മറ്റൊരു തിയേറ്ററിലും ഡി.എം.ഒ.യുടെ നേതൃത്വത്തിലുള്ള സംഘം പരിശോധനയ്ക്കെത്തിയെങ്കിലും അവിടെനിന്ന് ഫ്ളക്സുകൾ മാറ്റിയിരുന്നു. ജില്ലയിൽ ‘സർക്കാർ’ സിനിമയുടെ പോസ്റ്ററുകൾ പലയിടത്തും പതിച്ചിട്ടുണ്ട്. ഇതിൽ പുകവലിക്കുന്ന ചിത്രമുള്ളവ പ്രദർശിപ്പിക്കുന്ന തിയേറ്ററുകളുടെ പേരിൽ വരുംദിവസങ്ങളിൽ കേസെടുക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ജില്ലാ ഹെൽത്ത് ഓഫീസർ പി.കെ. രാജു, ടെക്നിക്കൽ അസിസ്റ്റന്റുമാരായ എം.കെ. സുബ്രഹ്മണ്യൻ, കെ. വിജയകുമാർ, ഹെൽത്ത് ഇൻസ്പെക്ടർമാരായ റജി തോമസ്, ടി.വി. വർഗീസ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.
case against sarkar movie and vijay
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...