
Malayalam Breaking News
മമ്മൂട്ടി ഒരുങ്ങിത്തന്നെ; രണ്ട് അഡാർ ചിത്രങ്ങൾ കൂടി ലിസ്റ്റിൽ !! ഭൂതം-2, ക്ളീറ്റസ്-2….
മമ്മൂട്ടി ഒരുങ്ങിത്തന്നെ; രണ്ട് അഡാർ ചിത്രങ്ങൾ കൂടി ലിസ്റ്റിൽ !! ഭൂതം-2, ക്ളീറ്റസ്-2….
Published on

മമ്മൂട്ടി ഒരുങ്ങിത്തന്നെ; രണ്ട് അഡാർ ചിത്രങ്ങൾ കൂടി ലിസ്റ്റിൽ !! ഭൂതം-2, ക്ളീറ്റസ്-2….
മമ്മൂട്ടിയുടെ പ്രിയപ്പെട്ട സംവിധായകരാണ് ജോണി ആന്റണിയും മാർത്തണ്ഡനും. വളരെ വേഗത്തിൽ കൊമേഴ്സ്യൽ ഹിറ്റൊരുക്കാനുള്ള മിടുക്കാണ് ഈ സംവിധായകരെ മമ്മൂട്ടിയുടെ പ്രിയങ്കരരാക്കിയത്. മികച്ച കഥകൾ കണ്ടെത്തി പെട്ടെന്ന് പ്രൊജക്ടുകൾ സൃഷ്ടിക്കാനും അവയെ മികച്ച പാക്കേജാക്കി മാറ്റാനും ഇരുവർക്കും കഴിയുന്നു. അടുത്ത വർഷം ഈ രണ്ട് സംവിധായകർക്കും മമ്മൂട്ടി ഡേറ്റ് നൽകുമെന്ന് അറിയുന്നു.
തോപ്പിൽ ജോപ്പനാണ് ജോണി ആന്റണി ഒടുവിൽ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം. പുലിമുരുകനൊപ്പം റിലീസാകുകയും മികച്ച വിജയം വെട്ടിപ്പിടിക്കുകയും ചെയ്ത തോപ്പിൽ ജോപ്പൻ മമ്മൂട്ടിക്കും ഏറെ പ്രിയപ്പെട്ട ചിത്രമാണ്. തുറുപ്പുഗുലാൻ, ഈ പട്ടണത്തിൽ ഭൂതം, താപ്പാന തുടങ്ങിയ ഹിറ്റുകളും മമ്മൂട്ടിക്ക് സമ്മാനിച്ചത് ജോണി ആന്റണിയാണ്. പട്ടണത്തില്‍ ഭൂതത്തിന്റെ രണ്ടാം ഭാഗമാണ് മമ്മൂട്ടി – ജോണി ആന്റണി ടീം ഇനി പ്ലാന്‍ ചെയ്യുന്നത്. മമ്മൂട്ടിയുടെ തന്നെ നിര്‍ദ്ദേശപ്രകാരമാണ് ഈ പ്രൊജക്ട് ഒരുങ്ങുന്നത്.
ദൈവത്തിൻറെ സ്വന്തം ക്ലീറ്റസ് ആണ് മാർത്താണ്ഡൻ മമ്മൂട്ടിക്ക് നൽകിയ സൂപ്പർഹിറ്റ്. പിന്നീട് അഛാദിൻ എന്ന വലിയ പരാജയം നേരിട്ട സിനിമയും മമ്മൂട്ടിക്കായി മാർത്താണ്ഡൻ സംവിധാനം ചെയ്തു. ക്ലീറ്റസിന്റെ രണ്ടാം ഭാഗമാണ് മമ്മൂട്ടിക്കായി മാര്‍ത്താണ്ഡന്‍ ചെയ്യാനൊരുങ്ങുന്നത് എന്നാണ് സൂചനകള്‍.
Mammootty’s new movies
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...