
Malayalam Breaking News
തമിഴ് സിനിമ ലോകത്തെ ഭയപ്പെടുത്തിയ ആ യഥാർത്ഥ ‘രാക്ഷസൻ’ ഒടുവിൽ പ്രേക്ഷകർക്ക് മുന്നിലെത്തി !!!
തമിഴ് സിനിമ ലോകത്തെ ഭയപ്പെടുത്തിയ ആ യഥാർത്ഥ ‘രാക്ഷസൻ’ ഒടുവിൽ പ്രേക്ഷകർക്ക് മുന്നിലെത്തി !!!
Published on

By
തമിഴ് സിനിമ ലോകത്തെ ഭയപ്പെടുത്തിയ ആ യഥാർത്ഥ ‘രാക്ഷസൻ’ ഒടുവിൽ പ്രേക്ഷകർക്ക് മുന്നിലെത്തി !!!
രാക്ഷസൻ എന്ന ചിത്രം ഇറങ്ങിയിട്ടും പ്രേക്ഷകർക്ക് മനസിൽ ബാക്കിയായത് നായകനോ കഥയോ ഒന്നുമല്ല . വില്ലനാണ്. വിഷ്ണു വിശാൽ നായകനായ രാക്ഷസണിലെ ക്രിസ്റ്റഫർ എന്ന വില്ലൻ കഥാപാത്രം പ്രേക്ഷകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു. ഇങ്ങനൊരു വില്ലനെ തമിഴ് സിനിമ ലോകം അടുത്ത് കണ്ടിട്ടില്ല .
സിനിമ റിലീസ് ചെയ്തു കഴിഞ്ഞിട്ടും ആരാണ് ആ നടൻ എന്ന കാര്യം രഹസ്യമായി തന്നെ ഇരിക്കുകയായിരുന്നു. ഒടുവിൽ അണിയറ പ്രവർത്തകർ തന്നെ ഇരുപത്തഞ്ചു ദിവസങ്ങൾക്കു ശേഷം യഥാർത്ഥ രാക്ഷസനെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നു. ഒരു ചടങ്ങിലൂടെ തന്നെയാണ് വില്ലനെ അവർ പരിചയപ്പെടുത്തിയത്.
തമിഴിൽ ചെറിയ വേഷങ്ങളിൽ മാത്രം പ്രത്യക്ഷപ്പെട്ടിരുന്ന ശരവണൻ എന്ന നടനാണ് ക്രിസ്റ്റഫറിനെ ഗംഭീരമാക്കിയത്. നാൻ, മൗനഗുരു എന്നീ സിനിമകളിൽ ചെറിയ വേഷങ്ങളിൽ ശരവണൻ അഭിനയിച്ചിരുന്നു. നല്ലൊരു ബ്രേക്കിന് വേണ്ടി അലയുന്ന സമയത്താണ് ശരവണനെ തേടി രാക്ഷസൻ എത്തുന്നത്. ചിത്രത്തിന് വേണ്ടി നിരവധി തവണ ഒഡീഷൻ ചെയ്ത ശേഷമാണ് സംവിധായകൻ ശരവണനെ തിരഞ്ഞെടുക്കുന്നത്. ചിത്രത്തിൽ വില്ലന്റെ അമ്മയായും അഭിനയിച്ചത് ശരവണൻ തന്നെയാണ്.
‘സിനിമയ്ക്കു വേണ്ടി അമ്പതിലേറെ തവണ തല ഷേവ് ചെയ്യേണ്ടി വന്നു. പട്ടിണി കിടന്ന് ശരീരഭാരം കുറച്ചു. മേക്കപ്പിന് വേണ്ടി മാത്രം മണിക്കൂറുകൾ വേണ്ടിവന്നു. ആ ദിവസങ്ങളിലൊന്നും പുറത്തുപോകാൻപോലും സാധിച്ചിരുന്നില്ല. ഈ കഥാപാത്രത്തെ ഞാൻ തന്നെ ചെയ്യണമെന്ന് അതിയായ ആഗ്രഹത്തോടെയാണ് സിനിമ ഏറ്റെടുക്കുന്നത്. ഒരുപാട് കഷ്ടപ്പെട്ടു. ചിത്രം വലിയ വിജയമാകാൻ ഞാനും ഒരുകാരണമായതിൽ സന്തോഷം.’–ശരവണൻ പറഞ്ഞു.
ഷൂട്ടിങ് ദിവസങ്ങളിൽ ജ്യൂസും പച്ചവെള്ളവും മാത്രമായിരുന്നു ശരവണന്റെ ഭക്ഷണം.എന്തായാലും ശരവണന്റെ കരിയർ ഇനി മറ്റൊരു തലത്തിലാകും എന്നതിൽ സംശയമില്ല .
the real ratsasan revealed -villain
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...