
Actress
ഭർത്താവിനൊപ്പം നാസ സ്പേസ് സെന്ററിൽ ലെന; വൈറലായി ചിത്രങ്ങൾ
ഭർത്താവിനൊപ്പം നാസ സ്പേസ് സെന്ററിൽ ലെന; വൈറലായി ചിത്രങ്ങൾ
Published on

നിരവധി വ്യത്യസ്തങ്ങളായ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ലെന. മിനിസ്ക്രീനിലും ബിഗ്ക്രീനിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കുവാൻ താരത്തിനായിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെയ്ക്കാറുണ്ട്. വളരെ പെട്ടെന്നാണ് അവ വൈറലായി മാറാറുള്ളതും.
ഇപ്പോഴിതാ നാസ സ്പേസ് സെന്ററിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് ലെന. ഇങ്ങനെയൊരു മനോഹരമായ അനുഭവം സാധ്യമാകാൻ ഭാഗ്യം ലഭിച്ചതിൽ സന്തോഷമുണ്ടെന്നായിരുന്നു ചിത്രങ്ങൾ പങ്കുവച്ച് ലെന കുറിച്ചത്. ലെനയുടെ ഭർത്താവും മലയാളിയുമായ പ്രശാന്ത് ബാലകൃഷ്ണൻ നായർ ആക്സിയോം 4 ദൗത്യത്തിന്റെ ബാക്ക്അപ് പൈലറ്റ് ആയിരുന്നു.
കഴിഞ്ഞ പത്ത് മാസക്കാലം നാസയിലും സ്പേസ് എക്സിലും ശുഭാംശുവിനൊപ്പം പ്രശാന്തും പരിശീലനത്തിലായിരുന്നു. ബുധനാഴ്ച വിക്ഷേപണം പൂർത്തിയാകും വരെ ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ പ്രശാന്തുമുണ്ടായിരുന്നു. പ്രശാന്തിനൊപ്പം ദൗത്യവുമായി ബന്ധപ്പെട്ട അനുഭവങ്ങൾ പങ്കിടാനായതിൽ അഭിമാനമുണ്ടെന്ന് ലെന പറഞ്ഞു.
2024, ജനുവരി 17 ന് വിവാഹ നടന്നുവെങ്കിലും ലെന അത് ആരെയും അറിയിച്ചിരുന്നില്ല. പ്രശാന്ത് ബാലകൃഷ്ണൻനായർക്ക് പ്രധാനമന്ത്രി ആദ്യത്തെ ഇന്ത്യൻ ബഹിരാകാശ യാത്രിക വിംഗുകൾ സമ്മാനിച്ച പശ്ചാത്തലത്തിലാണ് ലെന തന്റെ വിവാഹത്തെ കുറിച്ച് വെളിപ്പെടുത്തിയത്. ദ ഓട്ടോബയോഗ്രഫി ഓഫ് ഗോഡ് എന്ന പുസ്തകം പ്രകാശനം ചെയ്ത പശ്ചാത്തലത്തിൽ ലെന വാർത്തകളിൽ നിറഞ്ഞു നിൽക്കുമ്പോഴായിരുന്നു വിവാഹം.
പ്രണയമല്ല, വീട്ടുകാർ ആലോചിച്ച് നടത്തിയതാണ് എന്ന് ലെന പറഞ്ഞിരുന്നു. പാലക്കാട് നെന്മാറ പഴയ ഗ്രാമം സ്വദേശിയാണ് ഇന്ത്യൻ പ്രതിരോധ സേനയിൽ വിങ് കമാൻഡന്റ് ആയി ജോലിചെയ്യുന്ന പ്രശാന്ത് ബാലകൃഷ്ണൻ നായർ. ചിറ്റിലഞ്ചേരി വിളമ്പിൽ ബാലകൃഷ്ണൻ നായരുടെയും തിരുവഴിയാട് പൂളങ്ങാട്ട് പ്രമീളയുടെയും രണ്ടാമത്തെ മകനാണ്.
നാലാം ക്ലാസുവരെ പ്രാഥമിക വിദ്യാഭ്യാസം അച്ഛന്റെ ജോലിസ്ഥലമായ കുവൈത്തിലും പിന്നീട് പ്ലസ് ടു വരെ പല്ലാവൂർ ചിന്മയ വിദ്യാലയത്തിലുമാണ് പഠിച്ചത്. പാലക്കാട് അകത്തേത്തറ എൻഎസ്എസ് എൻജിനീയറിങ് കോളജ് വിദ്യാർഥിയായിരിക്കെ നാഷനൽ ഡിഫൻസ് അക്കാദമിയിൽ ചേർന്നു.
ഇവിടെ പരിശീലനം പൂർത്തിയാക്കി 1999 ജൂണിൽ വ്യോമസേനയുടെ ഭാഗമായി. യുഎസ് എയർ കമാൻഡ് ആൻഡ് സ്റ്റാഫ് കോളജിൽ നിന്ന് ഒന്നാം റാങ്കോടെ ബിരുദം നേടി. 1998ൽ ഹൈദരാബാദ് വ്യോമസേനാ അക്കാദമിയിൽനിന്ന് ‘സ്വേർഡ് ഓഫ് ഓണർ’ സ്വന്തമാക്കിയിട്ടുണ്ട് പ്രശാന്ത് ബാലകൃഷ്ണൻ നായർ.
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...
അമീർ സംവിധാനം ചെയ്ത് 2002ൽ റിലീസ് ചെയ്ത മൗനം പേസിയതേ എന്ന സിനിമയിലൂടെ നായികയായി സിനിമാ രംഗത്തേയ്ക്കെത്തിയ തൃഷയ്ക്ക് ഇന്ന് തെന്നിന്ത്യയെ...
ഇപ്പോൾ സിനിമയിൽ സജീവമല്ലെങ്കിലും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് സംവൃത സുനിൽ. രസികൻ എന്ന ലാൽ ജോസ് ചിത്രത്തിൽ ദിലീപിന്റെ...
മലയാളികൾക്ക് കീർത്തി സുരേഷ് എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മലയാളത്തിൽ നിന്ന് കരിയർ ആരംഭിച്ച് പിന്നീട് മറ്റു ഭാഷകളിൽ പോയി വിജയം...
ബാലതാരമായി സിനിമയിൽ എത്തയതു മുതൽ ഇപ്പോൾ വരെയും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവൻ. ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ്...