
Tamil
കമൽഹാസന് ഓസ്കാർ വോട്ടിങ്ങിന് ക്ഷണം; ഇന്ത്യയിൽ നിന്ന് ക്ഷണം ലഭിച്ചിരിക്കുന്നത് ഏഴ് പേർക്ക്
കമൽഹാസന് ഓസ്കാർ വോട്ടിങ്ങിന് ക്ഷണം; ഇന്ത്യയിൽ നിന്ന് ക്ഷണം ലഭിച്ചിരിക്കുന്നത് ഏഴ് പേർക്ക്

ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള താരമാണ് കമൽഹാസൻ. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം കമൽഹാസന് ഓസ്കാർ വോട്ടിങ്ങിന് ക്ഷണം ലഭിച്ചിരിക്കുകയാണ്.
അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസ് നൽകിവരുന്ന ഓസ്കാർ അവാർഡുകൾ നിർണയിക്കുന്ന വോട്ടിങ് പ്രക്രിയയിലേക്ക് ആണ് നടൻ കമൽ ഹാസന് ക്ഷണം. ഓസ്കർ അക്കാദമി ക്ഷണിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ അഭിനേതാവാണ് കമൽഹാസൻ. നടനെ കൂടാതെ ഇന്ത്യയിൽ നിന്ന് ഏഴ് പേർക്കാണ് ക്ഷണം ലഭിച്ചിരിക്കുന്നത്.
ആയുഷ്മാൻ ഖുറാന, കാസ്റ്റിങ് ഡയറക്ടർ കരൺ മാലി, ഛായാഗ്രാഹകൻ രൺബീർ ദാസ്, കോസ്റ്റിയൂം ഡിസൈനർ മാക്സിമബസു, ഡോക്യുമെന്ററി ഫിലിം മേക്കർ സ്മൃതി മുന്ദ്ര, സംവിധായിക പായൽ കപാഡിയ എന്നിവരും ഔദ്യോഗികമായി ക്ഷണിക്കപ്പെട്ടവരുടെ പട്ടികയിലുണ്ടെന്നാണ് വിവരം.
534 പേരെയാണ് ഈ വർഷം ക്ഷണിച്ചിരിക്കുന്നത്. സിനിമാ മേഖലയിലെ മികച്ച നേട്ടങ്ങൾ പ്രകടിപ്പിച്ച കലാകാരന്മാർ, സാങ്കേതിക വിദഗ്ധർ, എക്സിക്യൂട്ടീവുകൾ എന്നിവർക്കുൾപ്പെടെയാണ് ക്ഷണം. 2025 ലെ ക്ഷണിതാക്കളുടെ വിഭാഗത്തിൽ 55ശതമാനം പേർ അമേരിക്കയ്ക്ക് പുറത്തുള്ള 60 രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ഇവരിൽ 41ശതമാനവും സ്ത്രീകളാണ്.
2026 ലെ ഓസ്കർ അവാർഡ് ദാന ചടങ്ങ് മാർച്ച് 15 നാണ് നടക്കുക. ജനുവരി 12 മുതൽ ജനുവരി 16 വരെ നോമിനേഷൻ പ്രക്രിയയും വോട്ടെടുപ്പും നടക്കും. ജനുവരി 22 നാണ് നോമിനികളുടെ അന്തിമ പട്ടിക പ്രഖ്യാപിക്കുക. 2022ൽ തമിഴ്നടൻ സൂര്യക്കും ഓസ്കാർ വോട്ടിങ്ങിന് ക്ഷണം ലഭിച്ചിരുന്നു.
ഇന്ന് തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിജയ് സേതുപതി. ഇപ്പോഴിതാ നടന്റെ മകൻ സൂര്യ സേതുപതി ആദ്യമായി നായകനായെത്തുന്ന ‘ഫീനിക്സ്’ തിയറ്ററുകളിലേയ്ക്ക്...
കമൽ ഹാസനും സംവിധായകൻ മണിരത്നവും 37 വർഷങ്ങൾക്ക് ശേഷം ഒന്നിച്ച ചിത്രമായിരുന്നു തഗ് ലൈഫ്. പാൻ-ഇന്ത്യൻ ആക്ഷൻ ചിത്രമായി പുറത്തെത്തിയ ചിത്രത്തിന്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു തമിഴ് നടൻ ശ്രീകാന്ത് ല ഹരിക്കേസിൽ അറസ്റ്റിലാകുന്നത്. ലഹരി ഉപയോഗിച്ചതായി വൈദ്യ പരിശോധനയിൽ തെളിഞ്ഞതിനു പിന്നാലെയാണ് നടനെ...
കഴിഞ്ഞ ദിവസമായിരുന്നു തമിഴ് നടൻ ശ്രീകാന്ത് ല ഹരിക്കേസിൽ അറസ്റ്റിലാകുന്നത്. ഇപ്പോഴിതാ നടനെ ജുഡീഷ്യൽ കസ്റ്റഡിയിൽവിട്ടുവെന്നുള്ള വാർത്തകളാണ് പുറത്തെത്തുന്നത്. ജൂലൈ ഏഴ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടനാണ് ശ്രീകാന്ത്. കഴിഞ്ഞ ദിവസം, മ യക്കുമരുന്ന് കേസിൽ നടൻ അറസ്റ്റിലായ ഞെട്ടലിലാണ് തമിഴ് സിനിമാ ലോകം. എഐഎഡിഎംകെയുടെ...