
News
നടൻ ആര്യയുടെ സ്ഥാപനങ്ങളിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ്
നടൻ ആര്യയുടെ സ്ഥാപനങ്ങളിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ്
Published on

പ്രേക്ഷകർക്കേറെ സുപരിചിതനായ നടനാണ് ആര്യ. ഇപ്പോഴിതാ ആര്യയുടെ സ്ഥാപനങ്ങളിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ് നടന്നിരിക്കുകയാണ്. കൊച്ചിയിൽ നിന്നുള്ള ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. ദുബായ് ആസ്ഥാനമായി കേരളത്തിലും തമിഴ്നാട്ടിലും പ്രവർത്തിക്കുന്ന റസ്റ്റോറന്റ് ശൃംഖല കേന്ദ്രീകരിച്ചാണ് പരിശോധന.
ഇന്ന് ചെന്നൈ, അണ്ണാനഗർ, വേലാച്ചേരി, കോട്ടിവാക്കം, കിൽപാക്ക്, ദുരൈപാക്കം എന്നീ സ്ഥലങ്ങളിലുള്ള റസ്റ്റോറന്റുകളിലാണ് പരിശോധന. പുലർച്ചെ മുതലാണ് റെയ്ഡ് ആരംഭിച്ചത്. നികുതിവെട്ടിപ്പ്, അധിക സ്വത്ത് സമ്പാദനം തുടങ്ങിയ ആരോപണങ്ങളെ തുടർന്നാണ് നടപടി. റസ്റ്റോറന്റ് ഉടമകളുടെ വീട്ടിലും പരിശോധന നടന്നുവെന്നും വിവരമുണ്ട്.
ആര്യയുടെ വീട്ടിലും റെയ്ഡ് നടന്നതായാണ് വിവരം. ആര്യയുടെ അറേബ്യൻ റെസ്റ്റോറന്റ് വർഷങ്ങൾക്ക് മുമ്പ് തലശേരിയിലുള്ള കുഞ്ഞിമൂസ എന്ന വ്യക്തിക്ക് വിറ്റിരുന്നു. ഇയാളുടെ കേരളത്തിലെ സ്വത്തുക്കളും ആദായനികുതി വകുപ്പ് പരിശോധിച്ചിട്ടുണ്ട്. സ്ഥാപനങ്ങളുടെ പരിസരത്ത് നിരവധി പോലീസുകാരെ വിന്യസിപ്പിച്ചായിരുന്നു പരിശോധന.
ധനുഷിന്റേതായി റിലീസിനെത്തുന്ന പുതിയ ചിത്രമാണ് കുബേര. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. ഈ വേളയിൽ നടൻ പറഞ്ഞ വാക്കുകളും...
പോപ്പ് ലിയോ പതിനാലാമനെ സന്ദർശിച്ച് ഹോളിവുഡ് താരം അൽ പാച്ചിനോ. തിങ്കളാഴ്ചയായിരുന്നു വത്തിക്കാനിലെത്തി കൂടിക്കാഴ്ച നടത്തിയത്. പോപ്പ് ലിയോ പതിനാലാമനെ സന്ദർശിക്കുന്ന...
കഴിഞ്ഞ ദിവസമായിരുന്നു നടി കാവ്യ മാധവന്റെ പിതാവ് പി മാധവൻ വിട പറഞ്ഞത്. ഈ വേളയിൽ നിരവധി പേരാണ് അനുശോചനം രേഖപ്പെടുത്തി...
ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചെങ്കിലും മത്സരാർത്ഥികളെക്കുറിച്ചുള്ള ചർച്ചകൾ ഇതുവരെയും അവസാനിച്ചിട്ടില്ല. മത്സരത്തിൽ കപ്പ് നേടിയത് ജിന്റോയാണ്. ബോഡി ബില്‍ഡർ...
ലാല്‍ജോസ് സംവിധാനം ചെയ്ത് ദിലീപ് അഭിനയിച്ച ചിത്രമാണ് ചാന്തുപൊട്ട്. 2005 ൽ പുറത്തിറങ്ങിയ ഈ സിനിമ ആ വർഷത്തെ വൻ ഹിറ്റുകളിൽ...