പാക്കപ്പ് പാർട്ടിയ്ക്കിടെ അപടം; ഹീലിയം ബലൂണുകൾക്ക് തീപിടിച്ചു!!
Published on

ഹർഷ്വർധൻ റാണെയും സോനം ബജ്വയും അഭിനയിക്കുന്ന ‘ഏക് ദീവാനേ കി ദീവാനീയത്’ എന്ന ചിത്രത്തിന്റെ പാക്കപ്പ് പാർട്ടിയ്ക്കിടെ ഹീലിയം ബലൂണുകൾക്ക് തീപിടിച്ചു. ആർക്കും പരിക്കില്ല. നടൻ ഹർഷ്വർധൻ റാണെയാണ് അപകട വിവരം പങ്കുവെച്ചത്. തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അറിയിച്ചത്.
ഒരു അപകടം ഞങ്ങളെ തൊട്ടു തൊട്ടില്ല എന്നത് പോലെ പോയതുകൊണ്ട് ദൈവം ഞങ്ങളുടെ സിനിമയുടെ കൂടെയുണ്ടെന്ന് പൂർണമായി വിശ്വസിക്കുന്നു. തുടർച്ചയായ അഞ്ച് രാത്രി ഷൂട്ടിംങ് ഉണ്ടായിരുന്ന ശേഷമാണ് ക്രൂ ഇന്ന് പുലർച്ചെ ‘ഏക് ദീവാനേ കി ദീവാനീയത്’ എന്ന ചിത്രത്തിന്റെ പാക്കപ്പ് പാർട്ടി ആഘോഷിച്ചത്.
ഭാഗ്യത്തിന് എല്ലാവരും സുരക്ഷിതരായിരിക്കുന്നു എന്ന വിവരം നിങ്ങളെല്ലാവരെയും അറിയിക്കുന്നു. ഒരു കൂട്ടം ഹീലിയം ബലൂണുകൾ ഞങ്ങളുടെ പിന്നിലായി, ഏകദേശം ഒരു എട്ടോ ഒമ്പതോ അടി മാത്രം അകലെ വെച്ച് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു! കാവൽ മാലാഖമാർ ഞങ്ങളെ സംരക്ഷിച്ചതുപോലെ ആ അപകടം ഞങ്ങളെ തൊട്ടില്ല- എന്നാണ് നടൻ കുറിച്ചത്. അപകടത്തിന്റെ വീഡിയോയും നടൻ പങ്കുവെച്ചിരുന്നു.
സിനിമയുടെ അണിയറപ്രവർത്തകർ ഒന്നിച്ചുനിന്ന് കേക്ക് മുറിക്കുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. ആഘോഷപരിപാടികളുടെ ഭാഗമായി പടക്കവും മറ്റും കത്തിക്കുന്നതിനിടെയുണ്ടായ തീപ്പൊരി വീണ് ഹീലിയം ബലൂണുകൾക്ക് തീപിടിക്കുകയായിരുന്നു. ബലൂണുകൾ വലിയ ശബ്ദത്തിൽ കത്തിപ്പിടിക്കുന്നത് കണ്ട് പാർട്ടിയിലുണ്ടായവർ പരിഭ്രാന്തരാകുന്നതും വീഡിയോയിൽ വ്യക്തമായി കാണാം.
ബോളിവുഡിൽ നിരവധി ആരാധരുള്ള, താരമാണ് സൽമാൻ ഖാൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ആരാധകരെ ഏറെ...
2025 ലെ ന്യൂഡൽഹി ലോക പാരാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ ബ്രാൻഡ് അംബാസഡറായി നടിയും ബി.ജെ.പി നേതാവുമായ കങ്കണ റണാവത്ത്. ഇന്ത്യയിലെ പാരാ...
നിരവധി ആരാധകരുള്ള നടിയാണ് പ്രിയങ്ക ചോപ്ര. ഇപ്പോൾ ഹെഡ് ഓഫ് ദ സ്റ്റേറ്റ് എന്ന ഹോളിവുഡ് ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് നടി....
അല്ലു അർജുനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രത്തിൽ ബോളിവുഡ് സൂപ്പർ താരം ദീപിക പദുക്കോണും പ്രധാന വേഷത്തിലത്തുന്നുവെന്ന് വിവരം....
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് ആമിർ ഖാൻ. തന്റെ മക്കളുമായി വളരെ അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന അച്ഛൻ കൂടിയാണ് ആമിർ ഖാൻ....