Connect with us

‘കാന്താര- 2’യുടെ സെറ്റിൽ വീണ്ടും മരണം; മലയാളി നടൻ ഹൃദയാഘാതം മൂലം അന്തരിച്ചു

Movies

‘കാന്താര- 2’യുടെ സെറ്റിൽ വീണ്ടും മരണം; മലയാളി നടൻ ഹൃദയാഘാതം മൂലം അന്തരിച്ചു

‘കാന്താര- 2’യുടെ സെറ്റിൽ വീണ്ടും മരണം; മലയാളി നടൻ ഹൃദയാഘാതം മൂലം അന്തരിച്ചു

ഋഷഭ് ഷെട്ടി നായകനായി എത്താനിരിക്കുന്ന ‘കാന്താര- 2’യുടെ സെറ്റിൽ വീണ്ടും മരണം. മലയാളിയായ നടൻ വിജു വി.കെ ആണ് മരിച്ചത്. തൃശ്ശൂർ സ്വദേശിയാണ് വിജു. ഹൃദയാഘാതം മൂലം ആണ് മരണം സംഭവിച്ചതെന്നാണ് വിവരം. അഗുംബെയിലെ ഷൂട്ടിങ് സെറ്റിൽ വച്ച് പുലർച്ചെ വിജുവിന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.

തുടർന്ന് ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല. പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. ഈ സിനിമയുടെ സെറ്റിൽ മരണപ്പെടുന്ന മൂന്നാമത്തെയാളാണ് വിജു. കഴിഞ്‍ മാസം, മലയാളിയായ ജൂനിയർ ആർട്ടിസ്റ്റ് എംഎഫ് കബിൽ മുങ്ങിമരിച്ചിരുന്നു.

ഹാസ്യതാരം രാജേഷ് പൂജാരിയും ഹൃദയഘാതത്തെ തുടർന്ന് സെറ്റിൽ വെച്ച് മരണപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം മുദൂരിൽ ഒരു ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങുമ്പോൾ സിനിമയിലെ ജൂനിയർ ആർട്ടിസ്റ്റുകൾ സഞ്ചരിച്ചിരുന്ന മിനിബസ് അപകടത്തിൽ പെട്ടത് വാർത്തയായിരുന്നു. 20 ഓളം പേരാണ് അന്ന് ആ ബസിൽ ഉണ്ടായിരുന്നത്.

More in Movies

Trending

Recent

To Top