Connect with us

സംവിധായകൻ പാർഥോ ഘോഷ് അന്തരിച്ചു

Bollywood

സംവിധായകൻ പാർഥോ ഘോഷ് അന്തരിച്ചു

സംവിധായകൻ പാർഥോ ഘോഷ് അന്തരിച്ചു

പ്രശസ്ത ബോളിവുഡ് – ബംഗാളി സംവിധായകൻ ആയ പാർഥോ ഘോഷ് അന്തരിച്ചു. 76 വയസായിരുന്നു പ്രായം. ഹൃദയസംബന്ധമായ അസുഖങ്ങളെത്തുടർന്നാണ് അന്ത്യം സംഭവിച്ചത്. മുംബൈയിലെ വീട്ടിലായിരുന്നു അന്ത്യം. പതിനാറലേറെ ബോളിവുഡ് ചിത്രങ്ങളും ഒട്ടേറെ ബംഗാളി ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.

1985-ൽ സഹസംവിധായകനായാണ് പാർഥോ ഘോഷ് തന്റെ കരിയർ ആരംഭിക്കുന്നത്. ജാക്കി ഷെറോഫ്, മാധുരി ദീക്ഷിത് എന്നിവർ പ്രധാന വേഷത്തിലെത്തി, 1991-ൽ പുറത്തിറങ്ങിയ ‘100 ഡേയ്‌സ്’ ആണ് ആദ്യചിത്രം. ബോക്സ് ഓഫീസിൽ വൻവിജയമായിരുന്നു ഈ ചിത്രം. ഗുലാം ഇ മുസ്തഫ, യുഗപുരുഷ് എന്നീ ശ്രദ്ധേയ ചിത്രങ്ങളുടെയും സംവിധായകനാണ്.

‘അഗ്നിസാക്ഷി’ പാർഥോ ഘോഷിനെ കൂടുതൽ പ്രശസ്തനാക്കി. നാനാ പടേക്കർ, ജാക്കി ഷെറോഫ്, മനീഷ കൊയ്‌രാള എന്നിവർ അഭിനയിച്ച ചിത്രമായിരുന്നു ഇത്. മമ്മൂട്ടി-മോഹൻലാൽ-ജോഷി ഹിറ്റ് ചിത്രമായ മലയാളത്തിലെ ‘നമ്പർ 20 മദ്രാസ് മെയിലി’ന്റെ ഹിന്ദി റീമേക്കായ ‘തീസ്‌രാ കോൻ’ സംവിധാനംചെയ്തത് പാർഥോ ഘോഷ് ആണ്.

More in Bollywood

Trending

Recent

To Top