
Actor
ഷൈൻ ടോം ചാക്കോയുടെ അച്ഛന്റെ സംസ്കാര ചടങ്ങുകൾ നടന്നു; വിങ്ങിപ്പൊട്ടി നടൻ
ഷൈൻ ടോം ചാക്കോയുടെ അച്ഛന്റെ സംസ്കാര ചടങ്ങുകൾ നടന്നു; വിങ്ങിപ്പൊട്ടി നടൻ

നടൻ ഷൈൻ ടോം ചാക്കോയുടെ അച്ഛൻ സി.പി ചാക്കോയുടെ സംസ്കാര ചടങ്ങുകൾ ഉച്ചയ്ക്ക് 12 മണിയോടെ നടന്നു. മുണ്ടൂർ കർമല മാതാ പള്ളിയിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്. വീട്ടിൽ മൃതദേഹം പൊതുദർശനത്തിന് വെച്ച ശേഷമായിരുന്നു സംസ്കാരം. അച്ഛന്റെ സംസ്കാര ചടങ്ങിനിടെ പൊട്ടിക്കരയുന്ന ഷൈൻ നോവുന്ന കാഴ്ചയായി.
സ്ട്രെച്ചറിലാണ് ഷൈനിന്റെ അമ്മയെ കൊണ്ട് വന്നത്. ഏതാനും ദിവസങ്ങളായി ആശുപത്രിയിലായിരുന്നു ഷൈനും അമ്മയും. അമ്മ മരിയയുടെ ഇടുപ്പെല്ലിനാണ് പരിക്കേറ്റത്. ചാക്കോ മരിച്ച വിവരം തുടക്കത്തിൽ മരിയയെ അറിയിച്ചിരുന്നില്ല. ഐസിയുവിൽ ചികിത്സയിലാണ് എന്നാണ് പറഞ്ഞിരുന്നത്. രാവിലെയാണ് ഭർത്താവ് മരിച്ച വിവരം മരിയ അറിയുന്നത്.
കാറപകടത്തിൽ ഷൈനിന്റെ ഇടതു തോളിനാണ് പരിക്കേറ്റിരിക്കുന്നത്. അപകടം നടക്കുമ്പോൾ കാറിന്റെ മുൻ സീറ്റിലായിരുന്നു പിതാവ് ചാക്കോ. ഇടിയുടെ ആഘാതത്തിൽ തലയ്ക്കേറ്റ ഗുരുതര പരുക്കാണ് ചാക്കോയുടെ മരണ കാരണമെന്നാണ് വിവരം. പുറകിലെ കാറിൽ വന്ന മലയാളികളാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ചാക്കോയ്ക്ക് ജീവൻ നഷ്ടമായി.
സേലം– ധർമപുരി– ഹൊസൂർ– ബെംഗളൂരു ദേശീയപാതയിൽ സ്ഥിരമായി അപകടമുണ്ടാകുന്ന മേഖലയിലാണ് ഷൈനിന്റെ വാഹനവും അപകടത്തിൽപെട്ടത്. ധർമപുരിക്ക് അടുത്ത് പാലക്കോട് പ്രദേശത്തെ പറയൂരിലായിരുന്നു അപകടം. തൊടുപുഴയിലെ ലഹരി വിമുക്ത കേന്ദ്രത്തിലെ ചികിത്സയ്ക്ക് ശേഷം ഷൈൻ ഷൂട്ടിങ്ങിൽ പങ്കെടുത്തിരുന്നു.
തുടർ ചികിത്സക്കായാണ് ബെംഗളൂരുവിലേക്ക് കുടുംബസമേതം പോയത് എന്നാണ് സുഹൃത്തുക്കൾ പറയുന്നത്. വിവാദങ്ങൾക്കും വ്യവഹാരങ്ങൾക്കും വിരാമമിട്ട് പുതിയൊരു കരിയറിന് തുടക്കമിടാനുള്ള ആത്മാർഥ ശ്രമത്തിലായിരുന്നു ഷൈൻ. ചികിൽസ പൂർത്തിയാക്കാൻ കുടുംബവും ഒപ്പനിന്നു ശ്രമിക്കുകയായിരുന്നു.
മലയാളികൾക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാർച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടർന്നും നിരവധി...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രമായ എസ്കെ – ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുമായി ബന്ധപ്പട്ട വിവാദങ്ങളാണ് സോഷ്യൽ...
മലയാളികൾക്കേറെ പ്രിയങ്കരനായ നടനാണ് ജഗദീഷ്. അദ്ദേഹത്തിന്റെ പഴയകാല ചിത്രങ്ങളിലെ കോമഡികൾ വർഷങ്ങൾക്കിപ്പുറവും പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കാറുണ്ട്. അഭിനയത്തിന് പുറമെ തിരക്കഥ, കഥ,...
തെന്നിന്ത്യയൽ നിരവധി ആരാധകരുള്ള താരമാണ് വിജയ് ദേവരക്കൊണ്ട. അർജുൻ റെഡ്ഡി എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ നിരവധി ആരാധകരെ സ്വന്തമാക്കാനും തെലുങ്ക്...
തെന്നിന്ത്യൻ പ്രേക്ഷകർക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടനാണ് മാധവൻ. അടുത്തിടെ, തന്റെ ആദ്യ സംവിധാന സംരംഭമായ റോക്കട്രി: ദി നമ്പി ഇഫക്റ്റിനായി ശരീരഭാരം...